തിരുവനന്തപുരം: ബെവ്കോയ്ക്ക് കീഴിലുള്ള സെൽഫ് പ്രീമിയം കൗണ്ടറുകളിൽ ഇനി മുതൽ കറൻസി നോട്ടുകൾ സ്വീകരിക്കില്ല. ഫെബ്രുവരി 15 മുതൽ ഈ കൗണ്ടറുകളിൽ ഇടപാടുകൾ പൂർണ്ണമായും യുപിഐ, കാർഡ് പേയ്മെന്റുകൾ വഴി മാത്രമാക്കാൻ ബെവ്കോ ഉത്തരവിട്ടു. ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.(BEVCO Premium Counters to use Card/UPI Only)
ഫെബ്രുവരി 15 മുതൽ പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കണം. നിലവിൽ പ്രീമിയം കൗണ്ടറുകളിലാണ് ഇത് നടപ്പിലാക്കുന്നത്. എല്ലാ വെയർഹൗസ് മാനേജർമാരും അവരുടെ പരിധിയിലുള്ള ഷോപ്പുകളിൽ ഈ നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ബെവ്കോയുടെ ഈ തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.



