HomeKeralaകാലവർഷം വരുന്നു: അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് |...

കാലവർഷം വരുന്നു: അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് | Monsoon Expected To Reach Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഉടൻ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ പ്രവേശിക്കാൻ അനുകൂല സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂൺ മൂന്നുവരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.(Monsoon Expected To Reach Kerala In Five Days According To IMD Forecast)

കാലവർഷം ലക്ഷദ്വീപ്, കന്യാകുമാരി, ബംഗാൾ ഉൾക്കടലിന്റെ ഭൂരിഭാഗം മേഖലകൾ എന്നിവിടങ്ങളിലേക്ക് ഇതിനകം വ്യാപിച്ചുകഴിഞ്ഞു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി നിലനിൽക്കുന്ന വിവിധ ചക്രവാതച്ചുഴികളാണ് കാലവർഷം വേഗത്തിലാകാൻ കാരണം. മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ നിലവിൽ ചക്രവാതച്ചുഴികൾ സജീവമാണ്.

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയിൽ തുടങ്ങി കന്യാകുമാരി വഴി ലക്ഷദ്വീപ് വരെ നീളുന്ന ഒരു ന്യൂനമർദ്ദ പാത്തി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് മഴ ശക്തിപ്പെടാൻ കാരണമാകും. ഈ പ്രതിഭാസങ്ങളുടെ ഫലമായി വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം കാലവർഷം കൂടുതൽ സജീവമാകും. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ തീരദേശങ്ങളിലും മലയോര മേഖലകളിലും ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകി.

Story Summary

The India Meteorological Department (IMD) has announced that the southwest monsoon is expected to reach Kerala within the next five days. Supported by active cyclonic circulations and a trough extending across the Bay of Bengal and Arabian Sea, the state is likely to witness widespread isolated heavy rainfall until June 3.

WhatsApp Channel Banner

Latest updates

കാലിഫോർണിയയിൽ US F-35B സ്റ്റെൽത്ത് യുദ്ധവിമാനം തകർന്നു വീണു:...

കാലിഫോർണിയ: യു.എസ് മറീൻ കോർപ്സിന്റെ ഏറ്റവും അത്യാധുനിക എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം കാലിഫോർണിയയിൽ തകർന്നു വീണു. സാൻ ഡിയാഗോയിലെ മിരാമർ മറീൻ എയർ ബേസിന് സമീപമാണ് അപകടമുണ്ടായത്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

സംസ്ഥാനത്തെ സ്വർണവില താഴേയ്ക്ക്: പവന് ഇന്ന് 280 രൂപ...

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. നേരിയ ഇടിവാണ് ഇന്ന് സ്വർണവിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 1,05,760 രൂപയിലെത്തി. ഗ്രാമിന് 35...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, 3 മരണം റിപ്പോർട്ട് ചെയ്തു,...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടങ്ങളും ജീവഹാനിയും. മൂന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....