HomeKeralaകരമനയിൽ യുവതിക്ക് നേരെ വധശ്രമം; സ്ഥാപനത്തിൽ അതിക്രമിച്ചുകയറി കമ്പിവടിയുമായി അക്രമം നടത്തിയ...

കരമനയിൽ യുവതിക്ക് നേരെ വധശ്രമം; സ്ഥാപനത്തിൽ അതിക്രമിച്ചുകയറി കമ്പിവടിയുമായി അക്രമം നടത്തിയ പ്രതി പിടിയിൽ | Karamana salesgirl attack case

തിരുവനന്തപുരം: ജോലിസ്ഥലത്ത് അതിക്രമിച്ചുകയറി യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കരമന പോലീസ് അറസ്റ്റ് ചെയ്തു (Karamana salesgirl attack case). മരുതൂർക്കടവ്, കുളത്തറ, വാഴവിളാകം മേലിട്ടുവീട്ടിൽ ബിനുവിന്റെ മകൻ രാഹുൽ (28) ആണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10:45 ഓടെ കാലടി, വാഴവിളാകം ഭാഗത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഈ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന യുവതിക്ക് നേരെയായിരുന്നു രാഹുലിന്റെ അക്രമം. പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെ കാരണം.

തിങ്കളാഴ്ച രാവിലെ സ്ഥാപനത്തിന് മുന്നിലെത്തിയ പ്രതി യുവതിയെ പരസ്യമായി അസഭ്യം പറയുകയും ബഹളം വെക്കുകയും ചെയ്തു. യുവാവ് പ്രശ്നമുണ്ടാക്കിയതോടെ അവിടെനിന്നും പോകാൻ യുവതി ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി കൈവശം കരുതിയിരുന്ന കമ്പിവടിയുമായി സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

ഉള്ളിൽക്കയറിയ പ്രതി യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് നിലത്തേക്ക് തള്ളിയിട്ടു. തുടർന്ന് കമ്പിവടി വീശി സ്ഥാപനത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി, യുവതിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

അക്രമത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും പ്രതി രാഹുൽ ഒളിവിൽ പോയിരുന്നു. യുവതിയുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത കരമന പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.ഇയാളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ വരും ദിവസങ്ങളിലേക്ക് റിമാൻഡ് ചെയ്ത് ജയിലിലടച്ചു.

Story Summary : The Karamana police have arrested a notorious history-sheeter for components of trespassing and attempting to murder a 24-year-old woman at her workplace. The accused, identified as Rahul (28), a native of Maruthurkadavu, entered a private firm in Kalady where the victim works as a salesgirl. Following a prior dispute, Rahul verbally abused her and subsequently assaulted her with an iron rod, grabbing her neck and pinning her down. After a brief period on the run, the police tracked down and apprehended him. Rahul has been produced before the court and remanded into judicial custody.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് അതിതീവ്ര മഴയും പ്രളയഭീതിയും: ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഏഴ്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിലും പ്രളയ സമാനമായ സാഹചര്യങ്ങളിലും വ്യാപക നാശനഷ്ടം (Kerala rain alert). കോട്ടയം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളെയാണ് മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും കൂടുതൽ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പമ്പയാർ...

പേരാവൂരിൽ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; തെരച്ചിൽ ഊർജ്ജിതം...

പേരാവൂർ: തൊണ്ടിയിൽ കാഞ്ഞിരപ്പുഴയുടെ ശക്തമായ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി (Kanjirappuzha river accident). ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പുഴയിലൂടെ ഒഴുകിവന്ന തേങ്ങകൾ ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അബദ്ധത്തിൽ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സ്,...

ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാഥുലാ ചുരം വഴി ഇന്ത്യ-ചൈന...

ന്യൂഡൽഹി: കോവിഡ് മഹാമാരിയും അതിർത്തിയിലെ സംഘർഷങ്ങളും കാരണം കഴിഞ്ഞ ആറു വർഷമായി നിർത്തിവെച്ചിരുന്ന നാഥുലാ ചുരം വഴിയുള്ള ഇന്ത്യ-ചൈന അതിർത്തി വ്യാപാരം പുനരാരംഭിച്ചു (Nathu La pass trade). ഇരു രാജ്യങ്ങളും തമ്മിലുള്ള...

കരിപ്പൂർ എയർപോർട്ട് പരിസരത്തും മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത...

റിപ്പോർട്ട് : അൻവർ ഷരീഫ്  മലപ്പുറം: മലപ്പുറം ജില്ലയിൽ ശക്തമായി തുടരുന്ന മഴയിൽ കരിപ്പൂർ വിമാനത്താവള പരിസരത്തും വിവിധ പഞ്ചായത്തുകളിലും വ്യാപക മണ്ണിടിച്ചിൽ (Malappuram rain damage). വാഴക്കാട് പഞ്ചായത്തിലെ കന്നതുംപാറ ഗോതമ്പ് റോഡിൽ...

താമരശ്ശേരി ചുരം ഒമ്പതാം വളവിൽ മണ്ണിടിച്ചിൽ; മരം മുറിച്ചുമാറ്റി...

റിപ്പോർട്ട് : അൻവർ ഷരീഫ്  താമരശ്ശേരി: ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി ചുരം ഒമ്പതാം വളവിന് മുകളിലായി വൻതോതിൽ മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണു (Thamarassery Churam landslide). വൈകിട്ട് 4:15-ഓടെയായിരുന്നു അപകടം. തുടർന്ന്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....