Description
Digital Voice of Kerala
Sunday, February 22, 2026

Digital Voice of Kerala
HomeKerala'ഇത് വെറുമൊരു കാവൽ ബജറ്റ്, സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ': KS...

‘ഇത് വെറുമൊരു കാവൽ ബജറ്റ്, സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ’: KS ശബരീനാഥൻ | Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിനെ പരിഹസിച്ച് കെ.എസ് ശബരീനാഥൻ. നിലവിലെ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പ്രായോഗികമായ വലിയ പ്രസക്തിയില്ലെന്നും ഇതൊരു ‘കാവൽ ബജറ്റ്’ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.(The government is in a major financial crisis, KS Sabarinathan against the Kerala Budget 2026)

ഒരു മാസം കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് വരുമെന്നിരിക്കെ, ബജറ്റിൽ എന്ത് പ്രഖ്യാപിച്ചാലും അതിന്റെ വിധി തീരുമാനിക്കേണ്ടത് വരാനിരിക്കുന്ന പുതിയ സർക്കാരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തിന്റെ ആകെ കടം ആറ് ലക്ഷം കോടി രൂപയിലേക്ക് അടുക്കുന്നത് ഗൗരവകരമായ സാഹചര്യമാണ്. സാമ്പത്തിക റിപ്പോർട്ടുകൾ നൽകുന്ന സൂചന ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസന മേഖലയിൽ സ്തംഭനാവസ്ഥയാണ്. പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയാതെ സർക്കാർ പാഴാക്കിയിരിക്കുകയാണെന്നും ശബരീനാഥൻ ആരോപിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും കെ.എൻ ബാലഗോപാലിന്റെ തുടർച്ചയായ ആറാമത്തെ ബജറ്റുമാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ബജറ്റ് രേഖകളുമായി ഉദ്യോഗസ്ഥർ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി. അൽപ്പസമയത്തിനകം അദ്ദേഹം സഭയിലേക്ക് പുറപ്പെടും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala