Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeKerala'വേട്ടയാടൽ, പാർട്ടിക്ക് അകത്തും പുറത്തും കലാപം ഉണ്ടാക്കാനുള്ള ഗൂഢലക്ഷ്യം': EP ജയരാജൻ...

‘വേട്ടയാടൽ, പാർട്ടിക്ക് അകത്തും പുറത്തും കലാപം ഉണ്ടാക്കാനുള്ള ഗൂഢലക്ഷ്യം’: EP ജയരാജൻ | EP Jayarajan on ED Raid

🎙️ Latest Podcast

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനകൾ സിപിഐഎമ്മിന് അകത്തും പുറത്തും ബോധപൂർവ്വം കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് മുതിർന്ന പാർട്ടി നേതാവ് ഇ.പി. ജയരാജൻ. ഈ രാഷ്ട്രീയ വേട്ടയാടലിന് പിന്നിൽ ബി ജെ പിക്കും കോൺഗ്രസിനും വ്യക്തമായ പങ്കുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.(EP Jayarajan on ED Raid says it is Part Of BJP Congress Conspiracy To Create Rebellion Within CPIM)

ഇടതുപക്ഷ പ്രസ്ഥാനത്തെ തകർത്ത് സംസ്ഥാനത്തെ വലതുപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകരാനാണ് ഇഡിയിലൂടെ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് കോൺഗ്രസും ബിജെപിയും സംയുക്തമായി തയ്യാറാക്കിയ തികച്ചും ആസൂത്രിതമായ പദ്ധതിയാണ്. ഇഡി ഇപ്പോൾ കാണിക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധമായ പ്രവർത്തികളാണ് എന്നും അദ്ദേഹം പറഞ്ഞു.

Story Summary

Senior CPI(M) leader EP Jayarajan strongly criticized the ongoing ED raids at Opposition Leader Pinarayi Vijayan’s residences, characterizing them as a calculated conspiracy to incite rebellion both within and outside the party. Jayarajan accused the ruling UDF government in Kerala of being complicit in this action, alongside the BJP, to suppress the Left and bolster Right-wing politics.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.