കോഴിക്കോട്: ഇ ഡി വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് മന്ത്രി കെ. മുരളീധരൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഇഡി നടത്തുന്ന റെയ്ഡുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡി ഒട്ടും വിശ്വസിക്കാൻ കൊള്ളാത്ത ഏജൻസിയാണെന്നും, നാളെ വേണമെങ്കിൽ അവർ സെക്രട്ടേറിയറ്റിലും കയറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.(K Muraleedharan Slams CPIM Protests Over ED Raid )
ഇഡി റെയ്ഡിന്റെ പേരിൽ സംസ്ഥാനവ്യാപകമായി സിപിഐഎം പ്രവർത്തകർ നടത്തുന്ന അക്രമാസക്തമായ സമരങ്ങളെ മന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു. ഈ തെരുവ് യുദ്ധവും അക്രമങ്ങളും പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടല്ലെന്നും, മറിച്ച് നാടിന്റെ പൊതുമുതൽ അടിച്ചുതകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തിലും ശബരിമലയിലും ഉണ്ടായ സ്വർണ്ണം കാണാതായ സംഭവങ്ങളിലും ദേവസ്വം മന്ത്രി എന്ന നിലയിൽ കെ. മുരളീധരൻ ശക്തമായ ഭാഷയിൽ നിലപാട് വ്യക്തമാക്കി. ക്ഷേത്രമുതലുകളിൽ കൈയിട്ടു വാരുന്നവൻ ആരായാലും അവൻ കള്ളനാണ്. അത് ശബരിമലയിലായാലും പത്മനാഭസ്വാമി ക്ഷേത്രത്തിലായാലും ഒരുപോലെ തന്നെയാണ്. ദൈവത്തിന്റെ പണം കവർന്ന ആരെയും വെറുതെ വിടില്ല, കെ. മുരളീധരൻ വ്യക്തമാക്കി.
Story Summary
Kerala Health and Devaswom Minister K Muraleedharan stated that even the Congress does not trust the ED, warning that the agency might raid the Secretariat next. He alleged that CPIM’s violent protests over the raids are not out of love for Pinarayi Vijayan but are attempts to destroy public property.

