തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഉൾപ്പെടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ തലസ്ഥാനത്തും സി പി ഐ എം പ്രതിഷേധം കത്തുന്നു. തിരുവനന്തപുരത്തെ പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നിൽ മുൻ മന്ത്രിമാരടക്കം മുതിർന്ന നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.(CPIM Senior Leaders Sit In Protest Outside Pinarayi Vijayan Thiruvananthapuram Residence Over ED Raid)
മുൻ മന്ത്രി വി. ശിവൻകുട്ടി, കെ.കെ. ജയചന്ദ്രൻ, വി. ജോയ് എംഎൽഎ, ആനാവൂർ നാഗപ്പൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് വസതിക്ക് മുന്നിൽ ഉപരോധവും കുത്തിയിരിപ്പ് സമരവും നടക്കുന്നത്. പാർട്ടി പ്രവർത്തകരും നേതാക്കൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്.
കേന്ദ്ര സർക്കാരിനും ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്കുമെതിരെ ശക്തമായ മുദ്രാവാക്യം വിളികളുമായാണ് നേതാക്കൾ വീടിന് മുന്നിൽ നിലയുറപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഏജൻസികളുടെ ഈ കടന്നുകയറ്റം അനുവദിക്കില്ല. പിണറായി വിജയനെ വേട്ടയാടാമെന്നത് കേന്ദ്രത്തിന്റെ വെറും വ്യാമോഹം മാത്രമാണ് എന്ന് നേതാക്കൾ വ്യക്തമാക്കി
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വസതിയിൽ ഉള്ളപ്പോഴാണ് ഇന്ന് പുലർച്ചെ ആറ് മണിയോടെ ഇഡി സംഘം പരിശോധനയ്ക്കായി എത്തിയത്. റെയ്ഡ് മണിക്കൂറുകൾ പിന്നിടുമ്പോൾ മകൾ വീണ വിജയനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതായാണ് വിവരം. മോദിക്കും വിഡി സതീശനും എതിരെ മന്ത്രിമാർ മുദ്രാവാക്യം വിളിക്കുന്നുണ്ട്. മോദി – മേനോൻ വിഡി – ഇ ഡി വേട്ട സിപിഎമ്മിനോട് വേണ്ട എന്നെഴുതിയ ബാനർ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ബംഗളൂരുവിൽ മാത്രം ആറിടങ്ങളിലാണ് ഒരേസമയം ഇഡി പരിശോധന നടത്തുന്നത്.
Story Summary
Senior CPIM leaders, including former Minister V Sivankutty, KK Jayachandran, V Joy MLA, and Anavoor Nagappan, staged a sit-in protest outside Opposition Leader Pinarayi Vijayan’s rented residence at Bakery Junction in Thiruvananthapuram. The protest erupted as the ED continues its extensive searches inside the house in connection with the monthly payoff case.

