HomeKerala'ED റെയ്ഡ് BJPയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ': പി. ജയരാജൻ...

‘ED റെയ്ഡ് BJPയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ’: പി. ജയരാജൻ | P Jayarajan Terms ED Raid

കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അപ്രതീക്ഷിത റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത രാഷ്ട്രീയ ഓപ്പറേഷനാണെന്ന് പി. ജയരാജൻ. കേരളത്തിൽ സിപഐഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനുള്ള കൃത്യമായ ആസൂത്രണമാണ് ഇതിന് പിന്നിൽ നടന്നിട്ടുള്ളതെന്നും സമൂഹം ഇത് തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.(P Jayarajan Terms ED Raid At Pinarayi Vijayan Residence A Joint BJP Congress Political Operation)

കണ്ണൂർ പിണറായിലെ പ്രതിപക്ഷ നേതാവിന്റെ വസതിയിൽ നേരിട്ടെത്തിയാണ് പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടന്നതിന് തൊട്ടുപിന്നാലെയാണ് ഇഡി ഈ റെയ്ഡുമായി ഇറങ്ങിയിരിക്കുന്നതെന്ന് പി. ജയരാജൻ ആരോപിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന കേന്ദ്ര ഏജൻസി ഇപ്പോൾ സ്വതന്ത്രമായല്ല, മറിച്ച് സംഘപരിവാറിന്റെ വെറുമൊരു എക്സ്ട്രാ ഡിപ്പാർട്ട്മെന്റായാണ് പ്രവർത്തിക്കുന്നതെന്ന് പി. ജയരാജൻ കുറ്റപ്പെടുത്തി. ഇന്ത്യയിലുടനീളം കോൺഗ്രസുകാർ പോലും ഈ ഇഡി വേട്ടയാടലിന്റെ ഇരകളാണ്. രാജ്യത്ത് സംഘപരിവാറിനെ ശക്തമായി എതിർക്കുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനുള്ള ഹീനമായ പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. അതിന്റെ മറ്റൊരു അധ്യായം മാത്രമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഈ ഇഡി ഓപ്പറേഷൻ, അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Senior CPIM leader P Jayarajan lashed out at the ED raids at Opposition Leader Pinarayi Vijayan’s residences, calling it a joint operation by the BJP and Congress following a meeting between the PM and the CM. Speaking in Kannur, Jayarajan labeled the ED as an “extra department of the Sangh Parivar” and stated that the party would resist this political vendetta both legally and politically.

WhatsApp Channel Banner

Latest updates

‘നീറ്റ് പരീക്ഷ എഴുതാത്ത ഡോക്ടർമാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ,...

ന്യൂഡൽഹി: പാർലമെന്റിൽ നീറ്റ് (NEET) വിഷയം ചർച്ചയിലെത്തിക്കാൻ സാധിച്ചത് 'ജെൻ സി' തലമുറയിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങൾ കാരണമാണെന്ന് ഡി.എം.കെ എം.പി ദയാനിധി മാരൻ. വിഷയം ഒതുക്കിതീർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോഴും യുവാക്കളുടെ പ്രതിഷേധമാണ്...

ആരോഗ്യ സ്ഥാപനങ്ങളിൽ അതിവേഗ ഇന്റർനെറ്റ്; മെഡിക്കൽ കോളജുകൾ ഉൾപ്പെടെ...

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (K-FON)....

വി ഐയുടെ ₹200 എന്റർടെയ്ൻമെന്റ് പ്ലാൻ; 20 ഒടിടി...

കൊച്ചി: ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ (Vi Movies and TV) ഉപഭോക്താക്കൾക്കായി പുതിയ വി മൂവീസ് ആൻഡ് ടിവി എന്റർടെയ്ൻമെന്റ് പ്ലാൻ അവതരിപ്പിച്ചു. ₹200 വിലയുള്ള ഈ പ്ലാനിലൂടെ 20 പ്രമുഖ...

‘സർക്കാർ പോലും വഴങ്ങും, വഴങ്ങാൻ ആളുണ്ടാകണം’; സിജെപി പ്രതിഷേധം...

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രതിഷേധം നടത്തിയ വിദ്യാർഥികളാണ് സർക്കാരിനെ വഴങ്ങാൻ നിർബന്ധിതരാക്കിയതെന്നും "സർക്കാർ പോലും വഴങ്ങും, വഴങ്ങാൻ ആളുണ്ടാകണം" എന്നായിരുന്നു...

ജന്തർ മന്തർ ആകെ ബിസി: പ്രക്ഷോഭകർ ആക്രമിച്ചെന്ന പരാതിയിൽ...

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) ഡൽഹിയിൽ നടത്തിയ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ ജന്തർ മന്തറിൽ സമരത്തിനൊരുങ്ങുന്നു. ജൂലൈ 20-ന്...

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...