HomeKeralaഹരിപ്പാട്ട് പ്രസവിച്ചയുടൻ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്കെറിഞ്സംഭവം; പെൺകുഞ്ഞിനെ രക്ഷപ്പെടുത്തി; അമ്മയ്ക്കെതിരെ...

ഹരിപ്പാട്ട് പ്രസവിച്ചയുടൻ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്കെറിഞ്സംഭവം; പെൺകുഞ്ഞിനെ രക്ഷപ്പെടുത്തി; അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ് | Haripad taluk hospital newborn baby thrown out of window

ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അവിവാഹിതയായ ഇരുപതുകാരി പ്രസവിച്ചയുടൻ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു (Haripad taluk hospital newborn baby thrown out of window). തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരത അരങ്ങേറിയത്. ആശുപത്രി കെട്ടിടത്തിന് പുറകിലെ കല്ലുകൾക്കും ഇരുമ്പ് കമ്പികൾക്കും ഇടയിലേക്ക് വീണ പെൺകുഞ്ഞ് അത്ഭുതകരമായാണ് ജീവനോടെ രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് യുവതിയെ കടുത്ത വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്. യുവതി പൂർണ്ണ ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്കും അറിയില്ലായിരുന്നു എന്നാണ് വിവരം.

ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി പന്ത്രണ്ട് മണിയോടെ യുവതി വാർഡിലെ ശുചിമുറിയിൽ കയറുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിക്കുള്ളിൽ രക്തം കണ്ടത്. ഇതേസമയം തന്നെ ആശുപത്രി കെട്ടിടത്തിന് പുറകിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിലും ജീവനക്കാരുടെ കാതുകളിലെത്തി.

പ്രസവിച്ചയുടൻ കുഞ്ഞിനെ ഒഴിവാക്കാനായി ശുചിമുറിയുടെ വെന്റിലേറ്റർ ജനലിലൂടെ യുവതി പുറത്തേക്ക് എറിയുകയായിരുന്നു. വീണ സ്ഥലത്തിന് തൊട്ടടുത്ത് വലിയ കല്ലും ഇരുമ്പ് കമ്പിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും കൊള്ളാതെ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടയുടൻ ഒട്ടും സമയം കളയാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ടവലുകളുമായി പുറത്തേക്ക് ഓടിയെത്തുകയായിരുന്നു.

ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ അറ്റൻഡർ അനിൽ സെക്കൻഡുകൾക്കകം വാരിയെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. രൂക്ഷമായ തെരുവുനായ ശല്യമുള്ള ആശുപത്രി വളപ്പിൽ നിന്ന് കുഞ്ഞിനെ കണ്ടെത്താൻ മിനിറ്റുകൾ വൈകിയിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. തിഷ്യ, നഴ്‌സിങ് ഓഫിസര്‍ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകൾ നൽകിയത്. 3 കിലോ 200 ഗ്രാം തൂക്കമുള്ള ആരോഗ്യവതിയായ കുഞ്ഞാണിത്. കൃത്യസമയത്ത് ശബ്ദം തിരിച്ചറിഞ്ഞ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഒപ്പം നിന്ന അറ്റൻഡർ അനിൽ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രി ജീവനക്കാരുടെയും മാതൃകാപരമായ പരിശ്രമത്തെ നഗരസഭാ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.

Story Summary: A 20-year-old unmarried woman threw her newborn baby girl out of a toilet window at Haripad Taluk Hospital. The baby miraculously survived with no major injuries, thanks to the swift rescue by hospital staff. Haripad police registered a case.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയെ അപമാനിച്ചു: ജാൻമണിക്കെതിരെ പരാതിയുമായി BJP | BJP Complaint...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്നാരോപിച്ച് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പരാതി നൽകി ബി ജെ പി. ഇവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സംസ്ഥാനവ്യാപകമായി വിവിധ പൊലീസ്...

ഇസ്രായേലുമായി സുരക്ഷാ കരാറിന് തയ്യാറെടുത്ത് സിറിയ: ഗോലാൻ കുന്നുകളിലെ...

ഡമാസ്കസ്: ഇസ്രായേലുമായി സുരക്ഷാ കരാറിലെത്താൻ സിറിയ ശ്രമങ്ങൾ ആരംഭിച്ചതായി സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ. മറ്റ് പ്രമുഖ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.(Syria And Israel...

ലഹരിക്കേസ്: അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; കാവ്യയെ പിരിച്ചു...

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ലഹരിമരുന്ന് കേസിൽ പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ വിപുലമാക്കാൻ പൊലീസ്. കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ...

പാൽക്കുളങ്ങര വിശാഖ് വധക്കേസ്: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം...

തിരുവനന്തപുരം : പാൽക്കുളങ്ങരയിൽ യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട വിശാഖിന്റെ കുടുംബം. കാപ്പാ കേസ് പ്രതിയായ പ്രദീപ്, വിശാഖിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ...

ന്യൂനമർദ്ദം തീവ്രമായി: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ കനക്കുക. ഇതിന്റെ പശ്ചാത്തലത്തിൽ വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....