മുംബൈ: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് തെക്കൻ പാതയിലൂടെ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന ചരിത്രനേട്ടം സ്വന്തമാക്കി പതിനാറുകാരിയായ ഇന്ത്യൻ പെൺകുട്ടി നിഷ ശശികുമാർ (Nisha Sasikumar Youngest Woman Everest South Side). തമിഴ്നാട് സ്വദേശിനിയായ നിഷ കൊടുമുടി വിജയകരമായി കീഴടക്കിയ ശേഷം ഇപ്പോൾ സുരക്ഷിതമായി താഴേക്ക് ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ ഹൈ-ആൾട്ടിറ്റ്യൂഡ് മൗണ്ടനീയറിങ് ഓപ്പറേറ്ററായ എലൈറ്റ് എക്സ്പെഡ് അറിയിച്ചു. അസാധാരണമായ നിശ്ചയദാർഢ്യവും പ്രതിരോധശേഷിയും ധൈര്യവും പ്രകടിപ്പിച്ചാണ് ഈ പതിനാറുകാരി ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ പെരുമ ഉയർത്തിയത്. ഗൈഡുമാരായ ടെൻജി ഷെർപ്പ, ഫുറ ഡോർജി ഷെർപ്പ, ഫുർസാങ് ഷെർപ്പ എന്നിവരുടെ മികച്ച പിന്തുണയും പ്രൊഫഷണലിസവുമാണ് ഈ ദൗത്യം വിജയകരമാക്കാൻ സഹായിച്ചതെന്നും വക്താക്കൾ വ്യക്തമാക്കി.
View this post on Instagram
ഒരു സീസണിൽ തന്നെ ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ട് ഭൂഖണ്ഡാന്തര കൊടുമുടികൾ കീഴടക്കുക എന്ന ലക്ഷ്യത്തോടെയാണ് നിഷ ശശികുമാറിന്റെ ഈ എവറസ്റ്റ് പര്യവേഷണം. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഡെനാലി കൊടുമുടി കൂടി കീഴടക്കാനുള്ള കഠിനമായ തയാറെടുപ്പിലാണ് ഈ മലയാളി വേരുകളുള്ള കൗമാരക്കാരി. ഈ വർഷത്തെ എവറസ്റ്റ് പര്യവേഷണ സീസണിൽ ഇന്ത്യൻ വനിതകൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ച അതിർത്തി രക്ഷാസേനയുടെയും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെയും പൂർണ്ണമായും വനിതകൾ മാത്രമടങ്ങിയ പര്യവേഷണ സംഘങ്ങൾ എവറസ്റ്റ് വിജയകരമായി കീഴടക്കിയിരുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിൽ ഭരതനാട്യം അവതരിപ്പിച്ചു ശ്രദ്ധനേടിയ മുംബൈ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി സാനിക ഷായും കഴിഞ്ഞ ആഴ്ച എവറസ്റ്റിന്റെ നെറുകയിൽ എത്തിയിരുന്നു.
Summary: Sixteen-year-old Nisha Sasikumar from Tamil Nadu has scripted history by becoming the youngest woman to summit Mount Everest from the south side. Managed by Elite Exped, the teenager achieved this remarkable feat with the support of veteran Sherpa guides and is now safely descending. Her ambitious single-season challenge includes attempting to scale Mount Denali next, adding to India’s recent wave of female mountaineering success.

