HomeKeralaപാർട്ടി വിടുന്നു എന്ന വ്യാജപ്രചാരണം: തൃശ്ശൂർ റൂറൽ SPക്ക് പരാതി നൽകി...

പാർട്ടി വിടുന്നു എന്ന വ്യാജപ്രചാരണം: തൃശ്ശൂർ റൂറൽ SPക്ക് പരാതി നൽകി TN പ്രതാപൻ | TN Prathapan Files Cyber Complaint

തൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും വ്യക്തി അധിക്ഷേപങ്ങൾക്കുമെതിരെ ടി.എൻ. പ്രതാപൻ പോലീസിൽ പരാതി നൽകി. തൃശ്ശൂർ റൂറൽ എസ്.പിക്കാണ് അദ്ദേഹം ഔദ്യോഗികമായി പരാതി സമർപ്പിച്ചത്.(TN Prathapan Files Cyber Complaint Thrissur SP Fake News Leaving Party)

‘പാർട്ടി വിടാനൊരുങ്ങി ടി.എൻ. പ്രതാപൻ’ എന്ന തലക്കെട്ടോടെ തന്റെ ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. ‘റെഡ് ആർമി’ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഈ വ്യാജ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഈ പ്രൊഫൈലിൽ വന്ന പോസ്റ്റും ചിത്രങ്ങളുമാണ് പിന്നീട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്.

വ്യക്തിവൈരാഗ്യം തീർക്കുന്നതിനും രാഷ്ട്രീയമായി തന്നെ വേട്ടയാടുന്നതിനുമായി ചിലർ ബോധപൂർവ്വം ചമച്ച വാർത്തയാണിതെന്ന് പ്രതാപൻ പറഞ്ഞു. പൊതുസമൂഹത്തിൽ തന്നെ അപകീർത്തിപ്പെടുത്തുക, പ്രവർത്തകർക്കിടയിൽ തനിക്കെതിരെ അവമതിപ്പും സ്പർദ്ധയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാർഡുകൾ തയ്യാറാക്കി പ്രചരിപ്പിച്ചിരിക്കുന്നത്. വ്യാജ പോസ്റ്ററിന്റെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് അദ്ദേഹം റൂറൽ എസ്.പിക്ക് പരാതി നൽകിയിട്ടുള്ളത്.

Story Summary

T.N. Prathapan has filed a police complaint with the Thrissur Rural SP against a fake social media campaign claiming he is leaving the Congress party. Prathapan pointed out that the false news originated from a profile named ‘Abhilash Appu Abhilash’ on the ‘Red Army’ Facebook page.

WhatsApp Channel Banner

Latest updates

അഭിമന്യു വധക്കേസ്: 4 മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി...

കൊച്ചി: എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ നടപടികൾ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ സമർപ്പിച്ച...

സ്കൂളിൽ കയറി അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി; 30 സെക്കൻഡിനുള്ളിൽ 34...

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്കൂളിൽ കയറിയ മുഖംമൂടി ധരിച്ച യുവാവ് അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി. സിക്രോണ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന 29-കാരി സന്ധ്യയാണ് കൊല്ലപ്പെട്ടത്. സ്കൂളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ആക്രമണ...

സെൽഫിക്കിടെ കാൽവഴുതി 20 അടി താഴേക്ക് വീണു; ബിയാസ്...

ഹമീർപുർ: സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി മലഞ്ചെരിവിലൂടെ ഏകദേശം 20 അടി താഴേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഹിമാചൽ പ്രദേശിലെ ഹമീർപുർ ജില്ലയിൽ സുജൻപുർ ബിയാസ് പാലത്തിന് സമീപമാണ് സംഭവം (Woman Selfie...

‘അജ്ഞാതരുടെ’ ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടു, പിന്നിൽ ഇന്ത്യൻ...

ന്യൂഡൽഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്യിബയുടെ 30-ഓളം മുതിർന്ന അംഗങ്ങളെ പാകിസ്താനിലെ വിവിധയിടങ്ങളിൽ 'അജ്ഞാതർ' വധിച്ചതായി ഭീകരസംഘടനയുടെ മുതിർന്ന നേതാവിന്റെ വെളിപ്പെടുത്തൽ. ലഷ്‌കറെ ത്വയ്യിബയുമായി അടുത്ത ബന്ധമുള്ള റിസ്‌വാൻ ഹനീഫ്...

ഉദയനിധി സ്റ്റാലിനെതിരായ കേസിൽ ചുമത്തിയത് 6 വകുപ്പുകൾ: ദ്വയാർത്ഥ...

ചെന്നൈ: പ്രമുഖ തമിഴ് നടി തൃഷയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...