HomeEntertainment"അന്ന് പറഞ്ഞത് യാഥാർത്ഥ്യമായി"; മന്ത്രി ടി. സിദ്ദീഖിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗായിക...

“അന്ന് പറഞ്ഞത് യാഥാർത്ഥ്യമായി”; മന്ത്രി ടി. സിദ്ദീഖിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗായിക അഞ്ജു ജോസഫ് | Singer Anju Joseph Star Singer

കല്പറ്റ: കേരള മന്ത്രിസഭയിലെ പുതിയ മന്ത്രിയായ ടി. സിദ്ദീഖിന് ആശംസകൾ നേർന്നുകൊണ്ട് പ്രമുഖ ഗായിക അഞ്ജു ജോസഫ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു (Singer Anju Joseph Star Singer). ഭർത്താവ് ആദിത്യ പരമേശ്വരനൊപ്പം മന്ത്രി ടി. സിദ്ദീഖിനെ നേരിട്ടുകണ്ട് ആശംസകൾ അറിയിക്കുന്ന ചിത്രമാണ് അഞ്ജു തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കല്പറ്റയിൽ വെച്ച് ടി. സിദ്ദീഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ തനിക്ക് അപ്രതീക്ഷിതമായി അവസരം ലഭിച്ച കാര്യവും അഞ്ജു കുറിപ്പിലൂടെ അനുസ്മരിച്ചു.

“പ്രിയപ്പെട്ട സിദ്ധിക്ക, നിങ്ങളൊരു നല്ല മനുഷ്യനാണ്…”
അന്ന് വേദിയിൽ വെച്ച് താൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണെന്ന് അഞ്ജു കുറിച്ചു.

“അപ്രതീക്ഷിതമായി എത്തിയ ഒരു ഫോൺ കോളിൽ ആയിരുന്നു കല്പറ്റയിൽ പരിപാടി അവതരിപ്പിക്കാൻ പോയത്, ടി. സിദ്ദിഖ് എം.എൽ.എയുടെ ഇലക്ഷന്റെ ഭാഗമായിട്ട്. അന്ന് ആ വേദിയിൽ വെച്ച് അദ്ദേഹത്തോട് പറഞ്ഞു, ജയിച്ചൊരു മന്ത്രിയായി വരട്ടെ എന്ന്… ജയിച്ചു, മന്ത്രിയായി… നല്ല മനുഷ്യനാവുക എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം. പ്രിയപ്പെട്ട സിദ്ധിക്ക.. നിങ്ങളൊരു നല്ല മനുഷ്യനാണ്… ജനങ്ങൾക്ക് നിങ്ങൾ നല്ലൊരു നേതാവും.”

ഭർത്താവ് ആദിത്യ പരമേശ്വരനൊപ്പമുള്ള ഈ ചിത്രത്തിന് താഴെ നിരവധി ആരാധകരും സിനിമാ സുഹൃത്തുക്കളും പുതിയ മന്ത്രിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റിന്റെ പ്രശസ്തമായ ‘ഐഡിയ സ്റ്റാർ സിംഗർ’ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു ജോസഫ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. തുടർന്ന് മലയാള സിനിമയിൽ പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമായി മാറി. നിരവധി കവർ സോംഗ് വീഡിയോകളിലൂടെയും അഞ്ജു യൂട്യൂബിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

സംഗീതത്തിന് പുറമെ അഭിനയരംഗത്തും താരം ഒരുകൈ നോക്കിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തി, 2022-ൽ പുറത്തിറങ്ങിയ ‘അർച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഞ്ജുവിന്റെ സിനിമാ അരങ്ങേറ്റം. ഭർത്താവ് ആദിത്യയ്ക്കൊപ്പമുള്ള സംഗീത വീഡിയോകളും ഇൻസ്റ്റാഗ്രാം റീലുകളും താരം നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

Story Summary: Singer Anju Joseph shared a picture with the newly appointed Kerala Minister T Siddique along with her husband Adithya Parameswaran. She recalled wishing him to become a minister during his election campaign in Kalpetta.

WhatsApp Channel Banner

Latest updates

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന്...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും...

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ്...

പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല; ധർമേന്ദ്ര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിക്ക് (Pralhad Joshi) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലൂടെയാണ് നിയമനം പ്രഖ്യാപിച്ചത്. രാഷ്ട്രപതി ദ്രൗപതി...

‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി’; സമരവിജയത്തിന് പിന്നാലെ ചീഫ്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (Abhijit Deepke CJP) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ, സംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന്റെ പരാമർശമാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്...

യുനെസ്കോ ലോക പൈതൃക പട്ടികയിൽ സാരാനാഥ്; ഇന്ത്യയുടെ 45-ാമത്തെ...

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർഥാടന കേന്ദ്രമായ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചു (Sarnath UNESCO World Heritage). ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന യുനെസ്കോ ലോക പൈതൃക...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....