ചെന്നൈ: തമിഴ് താരം രവി മോഹനും (ജയം രവി) മുൻഭാര്യ ആരതിയും തമ്മിലുള്ള കുടുംബ വഴക്കിലേക്ക് പ്രമുഖ നടി ഖുശ്ബു സുന്ദറും (Jayam Ravi Mohan divorce news). അടുത്തിടെ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി രവി നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, ആരതിക്കും മക്കൾക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഖുശ്ബു പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ തമിഴ്-മലയാള സിനിമാ ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ രവി മോഹൻ തന്റെ കുടുംബപ്രശ്നങ്ങൾ തുറന്നുപറഞ്ഞിരുന്നു. വിവാഹമോചന നടപടികൾ പൂർത്തിയാകും വരെ സിനിമയിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കുമെന്നും, തന്നെ സ്വന്തം കുട്ടികളെ കാണാൻ പോലും അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുകയാണെന്നും രവി ആരോപിച്ചിരുന്നു. ഈ പത്രസമ്മേളനത്തിനിടെ ആരതിയുടെ കുടുംബത്തോട് അടുത്തബന്ധം പുലർത്തുന്ന ഒരു മുതിർന്ന നടിയെ രവി ‘ഇഡ്ഡലി നടി’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഈ പ്രയോഗം ഖുശ്ബുവിനെ ഉദ്ദേശിച്ചാണെന്ന വിലയിരുത്തലുകൾ ശക്തമാകുന്നതിനിടയിലാണ് ഖുശ്ബുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പുറത്തുവരുന്നത്.
ആരതിക്കും മക്കൾക്കുമൊപ്പമുള്ള ഒരു കുടുംബചിത്രമാണ് ഖുശ്ബു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ആരതിയും കുട്ടികളും തനിക്ക് സ്വന്തം കുടുംബം പോലെയാണെന്ന് വ്യക്തമാക്കുന്ന വൈകാരികമായ ഹാഷ്‌ടാഗോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ഖുശ്ബുവിന്റെ മക്കളായ അവന്തിക, ആനന്ദിത, ആരതി, മക്കളായ ആരവ്, അയാൻ എന്നിവർക്ക് പുറമെ ആരതിയുടെ അമ്മയും പ്രമുഖ നിർമ്മാതാവുമായ സുജാത വിജയകുമാറും ഈ ചിത്രത്തിലുണ്ട്.
രവി മോഹന്റെ പരസ്യ പ്രതികരണത്തിന് തൊട്ടുപിന്നാലെ ആരതിയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഖുശ്ബുവിന്റെ ഈ നീക്കം സിനിമാ വൃത്തങ്ങളിൽ കൃത്യമായ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
Story Summary: Actress Khushbu Sundar publicly supported Aarathi Ravi amidst her ongoing family dispute with Tamil actor Ravi Mohan (Jayam Ravi). Following Ravi’s controversial ‘Idli Actress’ remark at a press meet, Khushbu shared a family photo with Aarathi and her kids on Instagram, sparking heavy backlash from the actor’s fans.

