Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala
HomeKeralaമുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം നിയമാനുസൃതം, ആരോപണങ്ങളിൽ കഴമ്പില്ല, 5 നെയ് വിളക്ക്...

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം നിയമാനുസൃതം, ആരോപണങ്ങളിൽ കഴമ്പില്ല, 5 നെയ് വിളക്ക് ശീട്ട് ആക്കിയാണ് ക്ഷേത്രത്തിനകത്ത് കടന്നത്’: ദേവസ്വം അഡ്മിനിസ്ട്രേറ്റർ | Guruvayur Devaswom

🎙️ Latest Podcast

തൃശൂർ: മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ. മുഖ്യമന്ത്രിയുടെ ദർശനം പൂർണ്ണമായും നിയമാനുസൃതമായിരുന്നുവെന്നും ഉയർന്നുവന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം അറിയിച്ചു.(Guruvayur Devaswom Administrator Clarifies Chief Ministers Temple Visit Legal Promises Probe Into Reels Controversy)

അഞ്ച് നെയ് വിളക്ക് ശീട്ട് ആക്കിയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത്. നിയമാനുസൃതം അഞ്ചുപേർക്ക് വരെ ഒന്നിച്ച് ദർശനം നടത്താൻ ഇതിലൂടെ അനുവാദമുണ്ടായിരിക്കെ, നാലുപേർ മാത്രമാണ് മുഖ്യമന്ത്രിയോടൊപ്പം അകത്തു കടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ മറ്റ് ഭക്തരെ തടയുന്ന നടപടികളൊന്നും ഉണ്ടായിട്ടില്ല. ആരുടെയും ദർശനം മുടങ്ങിയിട്ടുമില്ല. വിഗ്രഹത്തിന് മുന്നിൽ നിന്നും പായസം കൊണ്ടുപോകുന്ന സമയത്ത് ഏകദേശം 15 മിനിറ്റോളം സാധാരണ ഭക്തർക്കൊപ്പം ക്യൂവിൽ കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി ദർശനം പൂർത്തിയാക്കി മടങ്ങിയത്.

മറിച്ചുള്ള പ്രചരണങ്ങൾ തികച്ചും അവാസ്തവമാണ്. മന്ത്രിമാർ പുലർച്ചെയാണ് ദർശനം നടത്തിയത്, അതും പൂർണ്ണമായും നിയമപ്രകാരമായിരുന്നുവെന്ന് അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും പ്രതികരണവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തനിക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി.

Story Summary

The Guruvayur Devaswom Administrator clarified that Chief Minister’s temple visit was legal and through proper Neyvilakku booking, denying any disruption to ordinary devotees. However, Devaswom Chairman A V Gopinath stated that an inquiry will be conducted into the VIP protocol handling and alleged reels shooting during the visit.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.