Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala
HomeKeralaആസിഡ് കുടിച്ച് 24കാരി ജീവനൊടുക്കിയ സംഭവം: ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി,...

ആസിഡ് കുടിച്ച് 24കാരി ജീവനൊടുക്കിയ സംഭവം: ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി, ഭർത്താവ് റിമാൻഡിൽ | Kasaragod woman suicide

🎙️ Latest Podcast

കാസർഗോഡ്: പാണലത്ത് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. മരിച്ച സുഫൈദയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് കെ.എം. മുഹമ്മദ് ആദിലിനെ കോടതി റിമാൻഡ് ചെയ്തു.(Kasaragod woman suicide, Harassment Case Woman Body injuries Husband Remanded)

ആത്മഹത്യാ പ്രേരണാക്കുറ്റം, സ്ത്രീധന പീഡനം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വിദ്യാനഗർ പോലീസ് ആദിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ആദിലിന്റെ അമ്മയെയും പ്രതിചേർത്തതായി പോലീസ് ഔദ്യോഗികമായി അറിയിച്ചു.

ചർലടുക്ക സ്വദേശിനിയായ സുഫൈദയാണ് ഭർതൃവീട്ടുകാരുടെ ക്രൂരമായ പീഡനങ്ങളെ തുടർന്ന് അവരുടെ മുന്നിൽ വെച്ച് തന്നെ ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. സുഫൈദയുടെ പക്കലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ ആവശ്യപ്പെട്ട് ഭർതൃവീട്ടിൽ നിരന്തരം ശാരീരികവും മാനസികവുമായ പീഡനങ്ങൾ നടന്നിരുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. സുഫൈദയുടെ മരണത്തിന് പിന്നാലെ ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ വിദ്യാനഗർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Story Summary

In the case of a young woman’s suicide in Kasaragod Panalam due to dowry harassment, the inquest report revealed recent injury marks on her body. The husband, KM Muhammad Adil, was remanded under charges of abetment to suicide and dowry harassment, while the mother-in-law has also been booked.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.