HomeKeralaബെംഗളൂരു മഡിവാളയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഒന്നാംപ്രതി ഹൈനസ് പിടിയിലായത്...

ബെംഗളൂരു മഡിവാളയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഒന്നാംപ്രതി ഹൈനസ് പിടിയിലായത് വയനാട്ടിൽ നിന്നെന്ന് സൂചന | Bengaluru Madiwala case

ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതി പിടിയിൽ (Bengaluru Madiwala case). വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെയാണ് വെള്ളിയാഴ്ച വൈകീട്ടോടെ കർണാടക പോലീസ് വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റ് മുഖേന ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ കൂടുതൽ നിയമനടപടികൾക്കായി ഉടൻ കോടതിയിൽ ഹാജരാക്കും.

മേയ് 12-നാണ് ഇരുപതുകാരിയായ മലയാളി പെൺകുട്ടി മഡിവാളയിലെ സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ച് ക്രൂരമായ പീഡനത്തിനിരയായത്. ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. സംഭവദിവസം സുഖമില്ലാതിരുന്ന പെൺകുട്ടി കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു. ഈ സമയം അവിടെയെത്തിയ ഹൈനസ്, സുഹൃത്തുക്കൾ പുറത്തുപോയ തക്കം നോക്കി മുറിയിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ പെൺകുട്ടി മഡിവാള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല. പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർ തങ്ങളെ അപമാനിച്ചതായും പെൺകുട്ടിയും സുഹൃത്തുക്കളും ആരോപിച്ചു.

മഡിവാള പോലീസ് കൈമലർത്തിയതോടെ പെൺകുട്ടിയും സുഹൃത്തുക്കളും മേയ് 18-ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ നേരിട്ട് കണ്ട് പരാതി നൽകുകയായിരുന്നു. തുടർന്ന് ഡിസിപിയുടെ കർശന നിർദേശപ്രകാരമാണ് സംഭവത്തിൽ ഒടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പെൺകുട്ടിയുടെ സുഹൃത്തുക്കൾ മഡിവാളയിൽ പുതിയ കഫേ ആരംഭിച്ചപ്പോൾ സ്ഥലം കണ്ടെത്തി നൽകിയതും മറ്റ് സഹായങ്ങൾ ചെയ്തതും ഹൈനസ് ആയിരുന്നു. എന്നാൽ പിന്നീട് കഫേ നഷ്ടത്തിലായതോടെ ഇത് വിൽക്കാൻ ഇവർ തീരുമാനിക്കുകയും ഇതിനായി വീണ്ടും ഹൈനസിന്റെ സഹായം തേടുകയും ചെയ്തു. കഫേ വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേനയാണ് മേയ് 12-ന് പ്രതി പെൺകുട്ടിയുടെ താമസസ്ഥലത്ത് എത്തിയത്.

Story Summary: The prime accused, Hinas from Wayanad Sultan Bathery, has been arrested for allegedly raping a 20-year-old Malayali student in Madivala, Bengaluru. The arrest comes after the victim approached the Bengaluru North East DCP, alleging that the local Madivala police initially refused to register her case.

WhatsApp Channel Banner

Latest updates

‘ധുരന്ധർ 3-ൽ നമ്മളെല്ലാം പാകിസ്ഥാൻ ഏജന്റുമാരാകും’; സമകാലിക രാഷ്ട്രീയത്തെ...

സമകാലിക രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ വിമർശിച്ച് നടി മോക്ഷ നടത്തിയ സോഷ്യൽ മീഡിയ പരാമർശം ശ്രദ്ധ നേടുന്നു. "ധുരന്ധർ 3-ൽ നമ്മളെല്ലാം പാകിസ്ഥാൻ ഏജന്റുമാരാകും. ദേശീയ അവാർഡ് ജേതാവായ സംവിധായകന്റെ കാഴ്ചപ്പാടിലൂടെ അത് കാണാൻ...

‘ധർമ്മേന്ദ്ര പ്രധാൻ ക്രിമിനൽ വിദ്യാഭ്യാസ മന്ത്രി, രാജി വെച്ചേ...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒരു "ക്രിമിനൽ വിദ്യാഭ്യാസ മന്ത്രി" ആണെന്നും അദ്ദേഹം...

‘ആ പരാജയപ്പെട്ട സംവിധായകൻ എന്റെ അച്ഛൻ സിബി മലയിലാണ്’;...

കൊച്ചി: ഡൽഹി വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട നിലപാടിനെ ചൊല്ലി നടിയും അവതാരകയുമായ പേളി മാണിയും സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ സിബി മലയിലും തമ്മിലുള്ള സോഷ്യൽ മീഡിയ വാക്പോര് ശക്തമാകുന്നു (Joe...

‘ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നു?’: പ്രധാനമന്ത്രിയോട് രഞ്ജിനി ഹരിദാസ്...

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ പ്രമുഖ അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരസ്യമായി...

‘രാഷ്ട്രീയത്തിൽ താൽപര്യമില്ല, പക്ഷേ ഇനി മിണ്ടാതിരിക്കാൻ കഴിയില്ല’; ഡൽഹി...

കൊച്ചി: ഡൽഹിയിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നടൻ മാത്യു തോമസ് രംഗത്ത്. പൊതുവെ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാറില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ കണ്ട ശേഷം മൗനം പാലിക്കാൻ കഴിയില്ലെന്ന് അദ്ദേഹം...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....