HomeKeralaഎൻസിപിയിൽ ആഭ്യന്തര കലഹം രൂക്ഷം; തോമസ് കെ. തോമസിനെ മാറ്റാൻ പി.സി....

എൻസിപിയിൽ ആഭ്യന്തര കലഹം രൂക്ഷം; തോമസ് കെ. തോമസിനെ മാറ്റാൻ പി.സി. ചാക്കോ പക്ഷത്തിന്റെ പ്രമേയം | NCP Kerala Political Crisis Thomas K Thomas

കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി കേരള ഘടകത്തിൽ ഭിന്നത രൂക്ഷമാക്കി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് തോമസ് കെ. തോമസിനെ നീക്കാൻ പി.സി. ചാക്കോ പക്ഷം പ്രമേയം പാസാക്കി. കൊച്ചിയിൽ ചേർന്ന പി.സി. ചാക്കോ അനുകൂലികളുടെ നിർണ്ണായക യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. യോഗത്തിൽ പങ്കെടുത്ത 42 ഭാരവാഹികളും പ്രമേയത്തെ ഐകകണ്ഠ്യേന അനുകൂലിച്ചു. (NCP Kerala Political Crisis Thomas K Thomas)

സംസ്ഥാനത്ത് മത്സരിച്ച മൂന്ന് നിയമസഭാ സീറ്റുകളിലും പരാജയപ്പെട്ട് പാർട്ടിക്ക് നിയമസഭാ പ്രാതിനിധ്യം പൂർണ്ണമായും നഷ്ടമായതിന്റെ പ്രധാന ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷനായ തോമസ് കെ. തോമസിനാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. തോമസ് കെ. തോമസിന് പകരം പി.സി. ചാക്കോ തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരണമെന്നാണ് യോഗത്തിൽ ഉയർന്ന പൊതുവികാരം. എന്നാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ചാക്കോ തയ്യാറായില്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന പി.എം. സുരേഷ് ബാബുവിനായിരിക്കും അടുത്ത സാധ്യത. യോഗതീരുമാനങ്ങൾ അറിയിക്കാനും ഔദ്യോഗികമായി ആവശ്യം ഉന്നയിക്കാനുമായി പി.സി. ചാക്കോ ഞായറാഴ്ച ദേശീയ അധ്യക്ഷൻ ശരത് പവാറിനെ നേരിട്ട് കാണും. അതേസമയം, എ.കെ. ശശീന്ദ്രൻ പക്ഷം ഇടത് മുന്നണിയിലെ മറ്റ് ചില ചെറുപാർട്ടികളുമായി ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം നടത്തുന്നുണ്ടെന്ന സൂചനകൾക്കിടെ, നാളെ കോഴിക്കോട്ട് ശശീന്ദ്രൻ പക്ഷം പ്രത്യേക യോഗം ചേരുന്നുണ്ട്.

Summary: Internal rift within the NCP Kerala unit intensified as the faction led by P.C. Chacko passed a resolution demanding the removal of Thomas K. Thomas from the state president post. During a meeting held in Kochi, all 42 attendees supported the resolution, holding Thomas responsible for the party’s recent electoral debacle where it lost all three contested assembly seats. The faction expressed a strong desire for Chacko to return as the state chief, with P.M. Suresh Babu considered an alternative.

WhatsApp Channel Banner

Latest updates

നാഗ്പൂരിൽ ആശങ്കയായി എച്ച്1എൻ1 മരണം: രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും...

നാഗ്പൂർ: നാഗ്പൂരിൽ എച്ച്1എൻ1 - H1N1 ബാധിച്ച് ഈ വർഷത്തെ ആദ്യ മരണം സ്ഥിരീകരിച്ചു. ജൂലൈ മാസത്തിൽ കേസുകളുടെ എണ്ണത്തിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവ് ആരോഗ്യ മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. നാഗ്പൂർ മുൻസിപ്പൽ...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

‘യഥാർത്ഥ സമ്മർദ്ദം അനുഭവിച്ചത് എൻ്റെ മാതാപിതാക്കളാണ്’: ചോദ്യങ്ങൾക്ക് മനോഹരമായ...

ലോക ഫുട്ബോളിലെ വൻ വേദികളിലെ സമ്മർദ്ദത്തെക്കുറിച്ച് മൈതാനത്തിന് അകത്തും പുറത്തും ചർച്ചകൾ സജീവമാകുമ്പോൾ, തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണകോണുമായി രംഗത്തെത്തിയിരിക്കുകയാണ് സ്പാനിഷ് കൗമാരതാരം ലമീൻ യമാൽ. രാജ്യം മുഴുവൻ പ്രതീക്ഷയോടെ കാണുന്ന ഒരു...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

‘ആ ത്യാഗം വൃഥാവിലാകാൻ അനുവദിക്കില്ല’: സോനം വാങ്‌ചുക്കുമായി യാതൊരു...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്നു വന്ന 26 ദിവസം നീണ്ട നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. ചോർച്ചാ...

DON'T MISS

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....