Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala
HomeKeralaസമരവിജയം ആഘോഷിച്ച് 'ആശ'മാർ: സെക്രട്ടറിയേറ്റിന് മുന്നിൽ പായസ വിതരണം; കയ്പ്പ് മറന്ന്...

സമരവിജയം ആഘോഷിച്ച് ‘ആശ’മാർ: സെക്രട്ടറിയേറ്റിന് മുന്നിൽ പായസ വിതരണം; കയ്പ്പ് മറന്ന് മധുരം രുചിച്ചു | ASHA Workers Celebrate Honorarium Hike

🎙️ Latest Podcast

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനും കനത്ത പോരാട്ടങ്ങൾക്കുമൊടുവിൽ ഓണറേറിയം വർദ്ധിപ്പിച്ച സർക്കാരിന് നന്ദി അറിയിച്ച് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഒത്തുകൂടി. പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം തന്നെ പായസം പങ്കിട്ടും പ്രകടനം നടത്തിയുമാണ് ആശമാർ തങ്ങളുടെ സമരവിജയം ആഘോഷമാക്കിയത്.(ASHA Workers Celebrate Honorarium Hike Victory With Payasam Outside Secretariat Warning New Government)

അവഗണനകൾക്കും പരിഹാസങ്ങൾക്കുമെതിരെ ആശ വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. പെരുമഴയത്ത് പൊലീസ് അഴിച്ചുമാറ്റിയ ടാർപോളിൻ ഷീറ്റുകളും, പിടിച്ചെടുത്ത മൈക്ക് സെറ്റുകളും, ഉറക്കം തൂങ്ങിയ ഭരണകൂടത്തെ ഉണർത്താൻ മുടിമുറിച്ചും നിരാഹാരം കിടന്നും നടത്തിയ 266 ദിവസത്തെ കഠിനമായ രാപ്പകൽ സമരത്തിന്റെ ഓർമ്മകൾ പങ്കുവെച്ചാണ് ആശമാർ ഒത്തുകൂടിയത്.

ഒന്നേകാൽ വർഷത്തിനിപ്പുറം 3000 രൂപ ഓണറേറിയം കൂട്ടിയതിനാണ് അവർ നന്ദി പ്രകടനവുമായി എത്തിയത്. സമരകാലത്ത് ഓണവും വിഷുവും ഈസ്റ്ററുമെല്ലാം ഈ തെരുവിന്റെ സമരവേദിയിലായിരുന്നു ഇവർ ആഘോഷിച്ചിരുന്നത്. സമരത്തിന് തുടക്കം മുതൽ പിന്തുണ നൽകിയ സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ഈ വിജയ ആഘോഷവേദിയിൽ പങ്കുചേരാനെത്തി. വിജയത്തിന്റെ മധുരം പകർന്ന് പായസ വിതരണം നടത്തിയ ആശമാർ, തങ്ങളുടെ അന്തിമ ലക്ഷ്യം നേടും വരെ പോരാട്ടം തുടരുമെന്നും പറയുന്നു.

Story Summary

ASHA workers celebrated their hard-fought victory in front of the Secretariat by distributing payasam on the swearing-in day of the new MLAs, thanking the government for the ₹3,000 honorarium hike after a grueling 266-day protest. Prominent figures including actor Prem Kumar, who noted he was removed from the Chalachitra Academy chairmanship for supporting them, joined the event, even as workers vowed to continue fighting until their honorarium reaches ₹21,000 along with retirement benefits.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.