Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala
HomeKeralaകേരളത്തിലെ MLAമാരുടെ ശമ്പളവും അലവൻസുകളും: പുതിയ സാമാജികർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ.. | Kerala...

കേരളത്തിലെ MLAമാരുടെ ശമ്പളവും അലവൻസുകളും: പുതിയ സാമാജികർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ.. | Kerala MLA Salary

🎙️ Latest Podcast

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ സംസ്ഥാനത്ത് പുതിയ ഭരണത്തിന് തുടക്കമായിരിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തേക്ക് തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങളുടെ ശബ്ദമായി മാറുന്ന ജനപ്രതിനിധികൾക്ക് ഔദ്യോഗിക പദവിക്ക് അനുയോജ്യമായ രീതിയിൽ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിൽ ഒരു എംഎൽഎയ്ക്ക് നിലവിൽ ലഭിക്കുന്ന പ്രതിമാസ വരുമാനവും മറ്റ് ആനുകൂല്യങ്ങളും വിശദമായി പരിശോധിക്കാം..(Kerala MLA Salary Allowances And Perks 16th Legislative Assembly Members)

കേരളത്തിൽ ഒരു എംഎൽഎയ്ക്ക് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത് 2000 രൂപയാണ്. എന്നാൽ ഇതിനൊപ്പം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ചിട്ടുള്ള മറ്റ് അലവൻസുകൾ കൂടി ചേരുമ്പോഴാണ് യഥാർത്ഥ പ്രതിമാസ വരുമാനം ലഭ്യമാകുന്നത്.

അടിസ്ഥാന ശമ്പളം: ₹2,000

നിയോജക മണ്ഡല അലവൻസ്: ₹25,000

ടെലിഫോൺ അലവൻസ്: ₹11,000

ഇൻഫർമേഷൻ അലവൻസ്: ₹4,000

അതിഥി സൽക്കാര അലവൻസ് : ₹8,000

കുറഞ്ഞ പ്രതിമാസ യാത്രാബത്ത : ₹20,000

ഇങ്ങനെ ആകെ അലവൻസുകൾ ഉൾപ്പെടെ ഒരു എംഎൽഎയ്ക്ക് പ്രതിമാസം 70,000 രൂപയാണ് കൈയ്യിൽ ലഭിക്കുക. പ്രതിമാസ വരുമാനത്തിന് പുറമെ ഔദ്യോഗിക ആവശ്യങ്ങൾ സുഗമമാക്കുന്നതിനായി വിപുലമായ മറ്റ് സൗകര്യങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. റോഡ് മാർഗ്ഗമുള്ള യാത്രകൾക്ക് കേരളത്തിനകത്തും പുറത്തും കിലോമീറ്ററിന് 10 രൂപ വീതം യാത്രാബത്ത ലഭിക്കും.

വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനും ട്രെയിൻ യാത്രകൾക്കുമായി പ്രതിവർഷം 4 ലക്ഷം രൂപ വരെയുള്ള സൗജന്യ കൂപ്പണുകൾ ലഭിക്കും. ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാനുള്ള വിമാനയാത്രയ്ക്ക് പ്രതിവർഷം 50,000 രൂപ വരെയും അനുവദിക്കും. നിയമസഭാ സമ്മേളനങ്ങളിലും മറ്റ് ഔദ്യോഗിക കമ്മിറ്റികളിലും പങ്കെടുക്കുന്ന ദിവസങ്ങളിൽ പ്രതിദിനം 1000 രൂപ വീതം അലവൻസ് ലഭിക്കും. ഇത് കേരളത്തിന് പുറത്താണെങ്കിൽ ദിവസം 1200 രൂപയാണ്. തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ പഴയ കെട്ടിടത്തിൽ പ്രതിമാസം 50 രൂപയും പുതിയ ബ്ലോക്കിൽ 100 രൂപയും മാത്രമാണ് മുറി വാടകയായി ഈടാക്കുന്നത്.

എംഎൽഎമാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ചെലവുകൾ പൂർണ്ണമായും സർക്കാർ വഹിക്കും. കൂടാതെ 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. പുതിയ വാഹനം വാങ്ങുന്നതിനായി 10 ലക്ഷം രൂപ വരെ പലിശരഹിത വായ്പയും ഭവന നിർമ്മാണത്തിനായി 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ അഡ്വാൻസും ലഭിക്കും. അണ്ടർ സെക്രട്ടറി റാങ്ക് വരെയുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ സേവനത്തിന് പുറമെ, എംഎൽഎമാർ വ്യക്തിപരമായി നിയമിക്കുന്ന രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് 20,000 രൂപ വീതം നിയമസഭാ സെക്രട്ടേറിയറ്റ് നേരിട്ട് ശമ്പളം നൽകും.

വായനയ്ക്കും പഠനത്തിനുമായി പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം 15,000 രൂപ ലഭിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ എംഎൽഎമാരുടെ ശമ്പളം താരതമ്യേന കുറവാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നത് തെലങ്കാനയിലാണ്. ഏറ്റവും കുറഞ്ഞ ശമ്പളം ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ്.

Story Summary

The newly elected MLAs of the 16th Kerala Legislative Assembly took their oaths today. In Kerala, an MLA receives a total monthly salary and allowance package of ₹70,000, which includes a fixed basic salary of ₹2,000 alongside various constituency, telephone, and travel allowances. They are also entitled to extensive perks such as free KSRTC transit, fuel/train coupons worth ₹4 lakh annually, interest-free vehicle loans, and full medical reimbursement.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.