HomeNationalതമിഴ്നാട് മന്ത്രിസഭാ സത്യപ്രതിജ്ഞ: 'തമിഴ് തായ് വാഴ്ത്ത്' വീണ്ടും അവസാനമായതിൽ വ്യാപക...

തമിഴ്നാട് മന്ത്രിസഭാ സത്യപ്രതിജ്ഞ: ‘തമിഴ് തായ് വാഴ്ത്ത്’ വീണ്ടും അവസാനമായതിൽ വ്യാപക പ്രതിഷേധം | Tamil Nadu Government Oath Ceremony Controversy

ചെന്നൈ: തമിഴ്‌നാട്ടിൽ പുതുതായി അധികാരമേറ്റ വിജയ് സർക്കാരിന്റെ രണ്ടാം ഘട്ട മന്ത്രിസഭാ വിപുലീകരണ ചടങ്ങിലും സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്തി’ന്റെ ക്രമീകരണത്തെച്ചൊല്ലി വൻ വിവാദം. വ്യാഴാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ 23 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് തമിഴ് വിരുദ്ധത ആരോപിച്ച് പ്രതിപക്ഷമായ ഡിഎംകെയും ഭരണപക്ഷത്തെ സഖ്യകക്ഷികളും വീണ്ടും രംഗത്തെത്തിയത് (Tamil Nadu Government Oath Ceremony Controversy). ചടങ്ങിൽ ആദ്യമായി ദേശീയഗീതമായ വന്ദേമാതരവും, രണ്ടാമതായി ദേശീയഗാനമായ ജനഗണമനയും, മൂന്നാമതായി ഏറ്റവും ഒടുവിലായാണ് തമിഴ് പ്രാർത്ഥനാ ഗീതവും ആലപിച്ചത്.

കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോഴും ഇതേ രീതിയിലായിരുന്നു ഗാനങ്ങൾ ക്രമീകരിച്ചിരുന്നത്. ഇത് വലിയ വിവാദമായതിനെത്തുടർന്ന്, ഭാവിയിൽ തമിഴ് ഗീതം ആദ്യമേ ആലപിക്കുമെന്ന് തമിഴക വെട്രി കഴകം ഉറപ്പുനൽകിയിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പുതിയ സർക്കുലർ അനുസരിച്ചാണ് ഗവർണറുടെ ഓഫിസ് ചടങ്ങുകൾ ക്രമീകരിച്ചതെന്നും രാജ്ഭവൻ സംഘടിപ്പിച്ച ചടങ്ങായതിനാൽ ഇതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്നും ടിവികെ നേതാവ് നഞ്ചിൽ സമ്പത്ത് വ്യക്തമാക്കി. അതേസമയം, തമിഴ് ജനതയുടെ വികാരങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കുന്നതിൽ പുതിയ സർക്കാർ പരാജയപ്പെട്ടുവെന്ന് ഡിഎംകെ ആരോപിച്ചു. വന്ദേമാതരം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കോൺഗ്രസും ഇടതുപക്ഷ കക്ഷികളും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

Summary: A fresh political controversy has erupted in Tamil Nadu after the state anthem, “Tamil Thai Vaazhthu,” was played last during the cabinet expansion ceremony of the Chief Minister Vijay-led TVK government. For the second consecutive time at a Raj Bhavan event, national song “Vande Mataram” was played first, followed by the national anthem “Jana Gana Mana,” drawing sharp criticism from the opposition DMK and alliance partners like Congress and CPI.

WhatsApp Channel Banner

Latest updates

കേന്ദ്രം വിളിച്ചു ചേർക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന്:...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർക്കുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന സമഗ്ര ശിക്ഷാ കേരള (SSK) ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന ആവശ്യം യോഗത്തിൽ...

ഗൺമാന്മാരുടെ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന പരാതി: ADGP MR അജിത്...

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപിക്ക് എഴുതി തയ്യാറാക്കിയ വിശദീകരണം നൽകി. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

നിതിൻ രാജിൻ്റെ മരണം: മാതാപിതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയായ റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തിയ...

‘പിക്കാക്സ് പർവതനിരകളിലെ ആണവ കേന്ദ്രം തകർക്കും’: ഇറാന് മുന്നറിയിപ്പുമായി...

വാഷിംഗ്ടൺ: ഇറാന്റെ അതീവ സുരക്ഷിതമായ പിക്കാക്സ് പർവതനിരകളിലെ ആണവ സമുച്ചയം ലക്ഷ്യമിട്ട് ഉടൻ കനത്ത ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി വൈറ്റ് ഹൗസിൽ നടത്തിയ...

‘അനുകൂല നടപടി ഇല്ലാത്തതിനാലാണ് മാർച്ചിലേക്ക് നീങ്ങിയത്, വിഷയം പാർലമെൻ്റിൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പാർലമെന്റിലും തെരുവിലും ഒരുപോലെ കേന്ദ്രത്തെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് പ്രതിപക്ഷ കക്ഷികൾ നടത്തുന്നത്. കോക്രോച്ച് ജനതാ പാർട്ടി (CJP) ആരംഭിച്ച പ്രക്ഷോഭത്തിന്...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...