തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ എത്തിയത് വേറിട്ട ശൈലിയിൽ. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് അദ്ദേഹം യാത്ര ചെയ്തത് ഇലക്ട്രിക് സൈക്കിളിലായിരുന്നു.(Chandy Oommen Arrives At Kerala Assembly On NFBI Hybrid Electric Bicycle Worth 63K)
പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കാലം തൊട്ട് ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണത്തിലുടനീളം വോട്ടർമാരെ നേരിട്ട് കാണാൻ ചാണ്ടി ഉമ്മൻ ആശ്രയിച്ചിരുന്നത് ഇതേ ഇലക്ട്രിക് സൈക്കിളിനെയായിരുന്നു. സാധാരണക്കാരായ വോട്ടർമാരുമായി വളരെ എളുപ്പത്തിൽ റോഡരികിൽ വെച്ച് ആശയവിനിമയം നടത്താൻ സഹായിക്കുമെന്നതിനാലാണ് ചാണ്ടി ഉമ്മൻ പ്രചാരണത്തിന് സൈക്കിൾ തിരഞ്ഞെടുത്തത്.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള ഈ വേറിട്ട ശൈലി വോട്ടർമാർ നെഞ്ചേറ്റിയതിന്റെ പ്രതിഫലനമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനെ 52,907 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലേക്ക് എത്തിച്ചത്. ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ടി-ഷർട്ട് ധരിച്ച് ഈ സൈക്കിളിൽ ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയ ദൃശ്യങ്ങൾ വലിയ രീതിയിൽ ശ്രദ്ധേയമായിട്ടുണ്ട്.
Story Summary
Puthuppally MLA Chandy Oommen grabbed attention by riding a hybrid electric bicycle to the Kerala Legislative Assembly for his swearing-in ceremony. The NFBI hybrid e-bike, priced around ₹63,700 with a 250W BLDC motor and fat tires, was his signature vehicle throughout the election campaign, where he secured his second consecutive victory with a majority of 52,907 votes.

