ന്യൂഡൽഹി: കരിയറിലെ വലിയ വളർച്ചയും ഉയർന്ന ശമ്പളവും മാത്രം ലക്ഷ്യമിട്ട് ഓടുന്ന കോർപ്പറേറ്റ് ലോകത്തെ ജീവനക്കാരുടെ മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്ന് ഒരു യുവാവിന്റെ റെഡ്ഡിറ്റ് കുറിപ്പ് (Techie Resigns 25 Lakh Job Burnout). ആറ് വർഷത്തെ പ്രവൃത്തിപരിചയവും പ്രതിവർഷം 25 ലക്ഷം രൂപ (Rs 25 LPA) ശമ്പളവുമുള്ള ജോലി പൂർണ്ണമായി ഉപേക്ഷിച്ച 29 വയസുകാരനായ സോഫ്റ്റ്വെയർ എഞ്ചിനീയറുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ സാമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഠിനമായ ജോലിഭാരം കാരണം മാനസികമായി പൂർണ്ണമായും തളർന്നെന്നും ജീവിതത്തിൽ ഇനി പണത്തിന് പിന്നാലെ ഓടാൻ താല്പര്യമില്ലെന്നുമാണ് യുവാവ് വ്യക്തമാക്കുന്നത്.
കോളേജ് കാലഘട്ടം മുതൽ കഠിനാധ്വാനിയായിരുന്ന താൻ ഫ്രീലാൻസിംഗും ട്യൂഷനുമെല്ലാമായി എപ്പോഴും തിരക്കിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ജീവിതത്തിൽ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും യുവാവ് പറയുന്നു. നിലവിൽ വിവാഹത്തെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ ചിന്തിക്കുന്നില്ലെന്നും കൈയിൽ 15 ലക്ഷത്തോളം രൂപയുടെ സമ്പാദ്യമുണ്ടെന്നും യുവാവ് കുറിച്ചു. കുറച്ചുകാലത്തേക്ക് ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക് താമസം മാറി തികച്ചും ശാന്തവും ലളിതവുമായ ജീവിതം നയിക്കാനാണ് യുവാവിന്റെ പദ്ധതി. കോർപ്പറേറ്റ് കരിയർ എന്നത് ഒരു സ്പ്രിന്റ് മത്സരമല്ലെന്നും മറിച്ച് മാരത്തോൺ പോലെ സാവധാനം ഓടിത്തീർക്കേണ്ടതാണെന്നും യുവാവിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് നിരവധി ഐടി ജീവനക്കാർ കുറിച്ചു.
29, resigned from my ₹25 LPA software job, and I genuinely don’t want to work anymore
by
u/StationImpossible749 in
personalfinanceindia
Summary: A 29-year-old software engineer with six years of experience has sparked a massive online discussion on corporate burnout after resigning from a high-paying job worth Rs 25 Lakhs Per Annum (LPA). In a viral Reddit post, the techie expressed severe mental exhaustion, stating that they no longer wanted to endlessly chase corporate milestones and instead wished to slow down.

