Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala
HomeNationalഹൈദരാബാദിൽ കുഞ്ഞുമായി നടന്നുപോയ യുവതിയെ നടുറോഡിൽ അപമാനിച്ച കൗമാരക്കാരനായി തിരച്ചിൽ; സിസിടിവി...

ഹൈദരാബാദിൽ കുഞ്ഞുമായി നടന്നുപോയ യുവതിയെ നടുറോഡിൽ അപമാനിച്ച കൗമാരക്കാരനായി തിരച്ചിൽ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം | Hyderabad Teen Harasses Woman

🎙️ Latest Podcast

ഹൈദരാബാദ്: ഹൈദരാബാദിലെ ജനവാസ മേഖലയിൽ വെച്ച് കുഞ്ഞുമായി നടന്നുപോയ യുവതിയെ കൗമാരക്കാരൻ നടുറോഡിൽ വെച്ച് പരസ്യമായി അപമാനിച്ച സംഭവം വൻ ജനരോഷത്തിന് കാരണമാകുന്നു (Hyderabad Teen Harasses Woman). മെയ് 14-ന് ഉച്ചയ്ക്ക് മണികൊണ്ട-നെക്നാംപൂർ പ്രദേശത്തെ അൽകാപൂർ ടൗൺഷിപ്പിലാണ് അതിക്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നർസിംഗി പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സ്‌കൂളിൽ നിന്ന് കുട്ടിയെയും എടുത്തു കുടയും ചൂടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പിന്നാലെയെത്തിയ കൗമാരക്കാരൻ വസ്ത്രം പൊക്കി അപമാനിക്കുകയായിരുന്നു. പെട്ടെന്ന് തിരിഞ്ഞുനോക്കിയ യുവതി പ്രതിയെ ഓടിച്ചെങ്കിലും നിമിഷങ്ങൾക്കകം ഇയാൾ ഓടി രക്ഷപ്പെട്ടു. ഈ പ്രദേശം ഉൾപ്പെടുന്ന നർസിംഗി പോലീസ് സ്റ്റേഷൻ പരിധിയിൽ ഭാരതീയ ന്യായ സംഹിത പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനും പിന്തുടർന്ന് ശല്യം ചെയ്തതിനും കേസെടുത്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനായി പ്രദേശത്തെ അൻപതോളം സിസിടിവി ക്യാമറകൾ പോലീസ് സംഘം പരിശോധിച്ചുവരികയാണ്. ഇരയായ സ്ത്രീ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും പ്രതിയെ ഉടൻ പിടികൂടുമെന്ന് ഇൻസ്പെക്ടർ ജി. ഹരികൃഷ്ണ റെഡ്ഡി അറിയിച്ചു.

Summary: The Narsingi Police in Hyderabad have launched a suo motu investigation following nationwide outrage over a CCTV clip showing a teenager publicly harassing a woman. The incident occurred on May 14 in the Alkapur Township area when the woman was walking home from school carrying her child.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.