ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ തനിക്കെതിരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് ( Riyan Parag Press Conference IPL). ലക്നൗ സൂപ്പർ ജാന്റ്സിനെതിരെയുള്ള ആവേശകരമായ വിജയത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് മത്സരങ്ങളെക്കുറിച്ച് സംസാരിക്കേണ്ട കമന്റേറ്റർമാരും സോഷ്യൽ മീഡിയ ‘കീബോർഡ് വാരിയേഴ്സും’ കളിക്കാരുടെ വ്യക്തിജീവിതത്തെ വലിച്ചിഴച്ച് വേട്ടയാടുകയാണെന്ന് പരാഗ് ആരോപിച്ചു. അടുത്തിടെ താരം ഉൾപ്പെട്ട ചില വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോടാണ് പരാഗ് പ്രതികരിച്ചത്.
താൻ എന്ത് ചെയ്താലും ആളുകൾ സംസാരിച്ചുകൊണ്ടേയിരിക്കുമെന്ന് ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും എന്നാൽ അത് തന്റെ കളിയെയും മാനസികാവസ്ഥയെയും ബാധിക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നതെന്നും പരാഗ് പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ക്രിക്കറ്റിനെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും കളിയിൽ പിഴവുകൾ സംഭവിക്കുന്നത് മനുഷ്യസഹജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് കമന്റേറ്റർമാരുടെ ശബ്ദം ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തുന്നത്, അതിനാൽ അവർ വ്യക്തിപരമായ കാര്യങ്ങൾ ഒഴിവാക്കി ക്രിക്കറ്റിനെക്കുറിച്ച് മാത്രം സംസാരിക്കണമെന്നും കളിക്കാരെ അല്പം ബഹുമാനത്തോടെ കാണണമെന്നും റോയൽസ് ക്യാപ്റ്റൻ അഭ്യർത്ഥിച്ചു. ലക്നൗവിനെതിരായ വിജയത്തോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ രാജസ്ഥാൻ റോയൽസിന് അടുത്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചാൽ പ്ലേഓഫ് യോഗ്യത ഉറപ്പാക്കാം.
Summary: Rajasthan Royals captain Riyan Parag strongly criticized IPL commentators and social media trolls for launching personal attacks against him during the ongoing IPL 2026 season. Speaking at a press conference following RR’s vital victory over Lucknow Super Giants, Parag emphasized that while constructive criticism regarding cricket performance is acceptable, experts cross the line when discussing players’ personal lives. Addressing recent off-field controversies, the skipper stated that he has learned to distance his game from external noise, reminding critics that players are human beings who put immense effort into preparation and deserve basic professional respect from those in the commentary box.

