HomeKerala'സിൽവർ ലൈൻ പദ്ധതി റദ്ദാക്കി, PSC റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി,...

‘സിൽവർ ലൈൻ പദ്ധതി റദ്ദാക്കി, PSC റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി, വേണുവിൻ്റെ കുടുംബത്തിന് ധനസഹായം, വകുപ്പുകളിൽ തർക്കമില്ല, അച്ഛൻ്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം?’: മുഖ്യമന്ത്രി VD സതീശൻ | CM V D Satheesan

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ജാതിപ്പേര് ഉപയോഗിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയർന്ന വിമർശനങ്ങളോട് വൈകാരികമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ അച്ഛന്റെ പേര് വ്യക്തമാക്കാനാണ് ഔദ്യോഗിക രേഖകളിലുള്ള പൂർണ്ണമായ പേര് വായിച്ചതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(CM V D Satheesan Responds To Oath Ceremony Name Controversy Denies Cabinet Portfolio Disputes)

അച്ഛന്റെ പേര് പറയാനായാണ് അത് വായിച്ചത്. ആ സമയത്ത് അമ്മയെ മനസ്സിൽ ഓർത്തു. സത്യപ്രതിജ്ഞാ വാചകത്തിൽ അമ്മയുടെ പേര് പറയാനും ആഗ്രഹം ഉണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്. താൻ എം.എൽ.എ ആകുന്നതിന് മുൻപ് തന്നെ മരണപ്പെട്ടവരാണ് രണ്ടുപേരും. പാസ്‌പോർട്ടിലും മറ്റ് ഔദ്യോഗിക രേഖകളിലും ഉള്ള ഫുൾ നെയിം ആണ് വായിച്ചത്, അതിൽ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. വി.ഡി. സതീശൻ സത്യപ്രതിജ്ഞയിൽ ഉപയോഗിച്ച പേരിനെതിരെ സ്വന്തം പാർട്ടിയിലെ നേതാക്കളിൽ നിന്ന് ഉൾപ്പെടെ കടുത്ത വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

ചികിത്സാ പിഴവിനെ തുടർന്ന് മരണമടഞ്ഞ കൊല്ലം പന്മന സ്വദേശിയും ഓട്ടോ ഡ്രൈവറുമായിരുന്ന വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് പുതിയ മന്ത്രിസഭ ഈ സാമ്പത്തിക സഹായത്തിന് അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ തർക്കങ്ങളുണ്ടെന്ന മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന മുഖ്യമന്ത്രി പൂർണ്ണമായി തള്ളി. സത്യപ്രതിജ്ഞ കഴിഞ്ഞ ദിവസം രാത്രി തന്നെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ തൃശൂരിലേക്ക് പോയതിനാലാണ് വിജ്ഞാപനം വൈകിയത്. ഗവർണർ തിരിച്ചെത്തിയ ഉടൻ ഇന്ന് രാവിലെ തന്നെ അന്തിമ ലിസ്റ്റ് സമർപ്പിച്ചിട്ടുണ്ടെന്നും എവിടെയും തർക്കങ്ങളില്ലെന്നും സതീശൻ വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസം, ഫിഷറീസ് വകുപ്പുകളെ ചൊല്ലി തർക്കങ്ങളുണ്ടെന്നും ഘടകകക്ഷികളുമായി ഒത്തുതീർപ്പിലെത്തുമ്പോൾ കോൺഗ്രസിനുള്ളിൽ മാറ്റങ്ങൾ വേണ്ടിവരുമെന്നുമായിരുന്നു മുരളീധരൻ മുൻപ് പറഞ്ഞിരുന്നത്.

കേരളത്തിൽ വൻ വിവാദമുണ്ടാക്കിയ തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി യു.ഡി.എഫ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ റദ്ദാക്കിയതിനൊപ്പം പദ്ധതിക്കെതിരെയുള്ള സമരങ്ങളിൽ ജനങ്ങൾക്കെതിരെയെടുത്ത പോലീസ് കേസുകൾ പിൻവലിക്കാൻ ശുപാർശ നൽകും. സ്ഥാപിച്ച മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതി പ്രായോഗികമല്ലാത്തതിനാലാണ് വേണ്ടെന്ന് വെച്ചതെന്നും സിൽവർ ലൈനിന് പകരം പരിസ്ഥിതി സൗഹൃദ അതിവേഗ യാത്രാ ഇടനാഴികൾ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2026 നവംബർ 30 വരെ നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി ‘വിഷൻ 2031’ പദ്ധതിയും ആദ്യ 100 ദിവസത്തെ കർമ്മ പദ്ധതിയും നടപ്പിലാക്കും. പദ്മ പുരസ്കാര ശുപാർശകൾക്കായി പുതിയ സമിതി രൂപീകരിക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് ലോക്ഭവന്റെ നിർദ്ദേശപ്രകാരമാണ്. വേദിയിൽ വെച്ചാണ് താൻ ഇതേക്കുറിച്ച് അറിഞ്ഞത്. സൈബർ ഇടങ്ങളിൽ ആരും അധിക്ഷേപിക്കപ്പെടരുത്. നിലവിൽ ഏറ്റവും അധികം ആക്രമിക്കപ്പെടുന്നത് വനിതാ മാധ്യമപ്രവർത്തകരാണ്, ഇത് അനുവദിക്കാനാകില്ല. ശക്തമായ മതേതര നിലപാടുമായി മുന്നോട്ട് പോകുമെന്നും വർഗ്ഗീയതയെ ശക്തമായി എതിർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Summary

Chief Minister V D Satheesan emotionally responded to criticism regarding the use of his caste-associated full name during the oath-taking ceremony, clarifying it was to include his late father’s name. In the cabinet briefing, he rejected K Muraleedharan’s claims of cabinet portfolio disputes, officially announced the cancellation of the SilverLine project, and extended the validity of PSC rank lists until November 30, 2026.

WhatsApp Channel Banner

Latest updates

വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചു;...

ന്യൂഡൽഹി: ഡൽഹിയിൽ തുടരുന്ന വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചതുമായി ബന്ധപ്പെട്ട വിഷയം വ്യാഴാഴ്ച സുപ്രീം കോടതിയിൽ ഉയർന്നു (Supreme Court on...

നടിയെ ആക്രമിച്ച കേസ്: അഞ്ചും ആറും പ്രതികളുടെ ശിക്ഷ...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന രണ്ട് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹർജികളാണ്...

‘വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധം, സുപ്രധാന നാഴികക്കല്ലായി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ അതിവേഗ വിചാരണയും കടുത്ത ശിക്ഷയും ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കേന്ദ്ര നഷ്ടപരിഹാര കേസ്...

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിലപാട്...

CJP പ്രക്ഷോഭം ശക്തം: ഡൽഹിയിൽ സുരക്ഷ കൂട്ടാൻ കേന്ദ്രം;...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടിയും (CJP) പ്രതിപക്ഷ സംഘടനകളും നടത്തുന്ന സമരം ശക്തിപ്പെടുന്നതിനിടെ ഡൽഹിയിലെ ക്രമസമാധാന നില ഉറപ്പാക്കാൻ 30 കമ്പനി കേന്ദ്ര അർദ്ധസൈനിക വിഭാഗത്തെ കൂടി വിന്യസിക്കാൻ...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....