HomeNational'വിവാഹേതര ബന്ധം തെളിയിക്കാൻ സാഹചര്യത്തെളിവുകൾ മതി': നിർണ്ണായക വിധിയുമായി മദ്രാസ് ഹൈക്കോടതി...

‘വിവാഹേതര ബന്ധം തെളിയിക്കാൻ സാഹചര്യത്തെളിവുകൾ മതി’: നിർണ്ണായക വിധിയുമായി മദ്രാസ് ഹൈക്കോടതി | Madras High Court

ചെന്നൈ: ദാമ്പത്യ ജീവിതത്തിലെ അവിഹിതബന്ധങ്ങൾ തെളിയിക്കുന്നതിനായി നേരിട്ടുള്ള തെളിവുകൾക്ക് പകരം ശക്തമായ സാഹചര്യത്തെളിവുകൾ മതിയെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹേതര ലൈംഗികബന്ധങ്ങൾ എപ്പോഴും അതീവ രഹസ്യമായായിരിക്കും നടക്കുക എന്നതിനാൽ, അത്തരം പ്രവൃത്തികൾക്ക് നേരിട്ടുള്ള തെളിവുകൾ ഹാജരാക്കുക എന്നത് പ്രായോഗികമായി തികച്ചും ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് ജസ്റ്റിസ് സി. വി. കാർത്തികേയൻ, ജസ്റ്റിസ് കെ. രാജശേഖർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.(Madras High Court Ruling Circumstantial Evidence Sufficient To Prove Adultery In Divorce Case)

ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ വിവാഹമോചന ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. മുൻപ്, ഭാര്യയുടെ അവിഹിതബന്ധത്തിന് കൃത്യമായ ലൈംഗിക തെളിവുകളില്ലെന്ന് കാണിച്ച് കുടുംബക്കോടതി ഭർത്താവിന്റെ ഹർജി തള്ളിയിരുന്നു. ഇതിനെതിരെ ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ അനുകൂല വിധിയുണ്ടായത്.

സി.ആർ.പി.എഫ് ജീവനക്കാരനായ ഭർത്താവ് ജോലിയുടെ ഭാഗമായി ദീർഘനാൾ വീട്ടിൽ നിന്ന് മാറിനിൽക്കുന്ന സമയത്ത് ഭാര്യ മറ്റൊരാളുമായി അവിഹിതമായി അടുപ്പത്തിലായെന്നാണ് കേസ്. ഭാര്യയും ആൺസുഹൃത്തും പലയിടങ്ങളിലും വെച്ച് ഒന്നിച്ച് സമയം ചിലവഴിക്കുന്നത് കണ്ട പ്രദേശവാസികളുടെ സാക്ഷിമൊഴികൾ ഭർത്താവ് കോടതിയിൽ ഹാജരാക്കിയിരുന്നു.

ദാമ്പത്യ വിശ്വസ്തത ലംഘിച്ചതിന് വിവാഹമോചനം നേടാൻ ദമ്പതിമാരിലൊരാൾ പരപുരുഷ/പരസ്ത്രീ ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ക്യാമറ ദൃശ്യങ്ങളോ നേരിട്ടുള്ള തെളിവുകളോ വഴി തെളിയിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് നീതിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അവിഹിതബന്ധം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന സാഹചര്യങ്ങളുടെ തുടർച്ച തന്നെ വിവാഹമോചനം അനുവദിക്കാൻ മതിയായ കാരണമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Story Summary

The Madras High Court has ruled that direct evidence is not mandatory to prove adultery in a marriage, and strong circumstantial evidence is sufficient for granting a divorce. A bench of Justices C V Karthikeyan and K Rajasekhar noted that adulterous acts are committed in secrecy, making direct proof highly difficult to obtain.

WhatsApp Channel Banner

Latest updates

പാറ്റ്‌നയിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; പിരിച്ചുവിടാൻ ലാത്തിച്ചാർജ്...

ബിഹാർ തലസ്ഥാനമായ പാറ്റ്‌നയിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ തെരുവിൽ സംഘർഷമുണ്ടായത് (BJP-Congress Workers Clash In Patna). ഇരുപക്ഷവും...

നീറ്റ് പരീക്ഷാ ക്രമക്കേട് പ്രതിഷേധം; തനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ...

നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കി ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. എന്നാൽ ഇതിന്റെ പേരിൽ തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അധിക്ഷേപങ്ങളും ട്രോളുകളും ക്രൂരമാണെന്ന്...

ചെങ്കടലിലെ ഹൂതി ഭീഷണി അമേരിക്കൻ സൈന്യത്തിന് കനത്ത വെല്ലുവിളിയാകുമെന്ന്...

യെമനിലെ ഹൂതികളുടെ ഭാഗത്തുനിന്നുള്ള പുതിയ ഭീഷണികൾ മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ വ്യാപിപ്പിക്കുമെന്നും, ഇത് ഇതിനകം തന്നെ സജീവമായ അമേരിക്കൻ സൈന്യത്തിന് വലിയ വെല്ലുവിളിയാകുമെന്നും റിപ്പോർട്ട്. ചെങ്കടലിൽ സൗദി അറേബ്യൻ തുറമുഖങ്ങൾക്ക് ഉപരോധം...

‘വിദ്യാഭ്യാസ സമ്പ്രദായത്തെ കേന്ദ്രം തകർത്തു, വിദ്യാർത്ഥികൾ ചെയ്ത തെറ്റെന്താണ്?...

ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപ്പേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ, സി.ജെ.പി പ്രതിഷേധ മാർച്ചിനിടെ...

CJP സമരവേദിയിലേക്ക് ഫുഡ് ഓർഡറുകളുടെ പ്രവാഹം: നന്ദിയറിയിച്ചും ഭക്ഷണം...

ന്യൂഡൽഹി: ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരവേദിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണപ്പൊതികളുടെ പ്രവാഹം. ഇന്നത്തേക്ക് ആവശ്യത്തിനുള്ള ഭക്ഷണം...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...