ചെന്നൈ: തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളും അതിനൊപ്പമുള്ള അടിക്കുറിപ്പുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തമിഴകത്തെ പ്രധാന ചർച്ചാവിഷയം (Trisha Krishnan Karuppu Movie BTS Post Instagram). സൂര്യയോടൊപ്പം അഭിനയിച്ച തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ ‘കറുപ്പ്’ എന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് തൃഷ പങ്കുവെച്ചത്. എന്നാൽ ചിത്രങ്ങളേക്കാളും ആരാധകരുടെ ശ്രദ്ധ കവർന്നത് തൃഷ കുറിച്ച വാക്കുകളിലെ ‘വിജയ’ ബന്ധമാണ്.
“എന്റെ മാന്ത്രിക മെയ് മാസം പറഞ്ഞു, വിജയത്തിനായി ഒന്നുക്കൂടി (My magical May said, one more for the win. Just God Things)” എന്നായിരുന്നു തൃഷയുടെ പോസ്റ്റ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം നേടിയ വൻ വിജയത്തെയും തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെയുമാണ് തൃഷ ഇതിലൂടെ പറയാതെ പറഞ്ഞതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. കഴിഞ്ഞ മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അതേ ദിവസം തന്നെയാണ് തൃഷ തന്റെ 43-ാം ജന്മദിനം ആഘോഷിച്ചതെന്ന പ്രത്യേകതയുമുണ്ട്. ചെന്നൈയിൽ നടന്ന വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത തൃഷ, ‘സ്നേഹം എപ്പോഴും ഉച്ചത്തിലാണ്’ എന്ന അടിക്കുറിപ്പോടെ മുൻപും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
View this post on Instagram
Summary: South Indian actress Trisha Krishnan sparked intense speculation on social media with a recent Instagram post featuring behind-the-scenes glimpses from her upcoming Tamil movie “Karuppu,” co-starring Suriya. Netizens quickly linked her seemingly cryptic caption, “My magical May said, one more for the win,” to the thumping electoral victory of actor-turned-politician Vijay’s TVK party in the Tamil Nadu Assembly elections this month.

