തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ നൽകാൻ ധാരണയായി. ലീഗ് പ്രതിനിധിയായ വി. അബ്ദുൾ ഗഫൂർ പുതിയ ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ ഫിഷറീസ് വകുപ്പിന്റെ ചുമതലകളിലേക്ക് കടക്കാൻ മുസ്ലിം ലീഗ് നേതൃത്വം അബ്ദുൾ ഗഫൂറിന് നിർദ്ദേശം നൽകിയതായാണ് വിവരം.(VE Abdul Gafoor To Become Fisheries Minister As UDF Allocates Portfolio To Muslim League)
ലത്തീൻ കത്തോലിക്കാ സഭയുടെ കടുത്ത എതിർപ്പ് മറികടന്നാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച അന്തിമ പട്ടിക മുഖ്യമന്ത്രി വി.ഡി. സതീശൻ ഉടൻ തന്നെ ഗവർണർക്ക് കൈമാറും. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ മാതൃക പിന്തുടർന്ന് ഇത്തവണയും ഈ രണ്ട് വകുപ്പുകൾ പ്രത്യേകം മന്ത്രിമാർക്ക് നൽകാനാണ് തീരുമാനം. ഇതിന് പകരമായാണ് തങ്ങൾക്ക് ഫിഷറീസ് വകുപ്പ് വേണമെന്ന ആവശ്യം മുസ്ലിം ലീഗ് മുന്നോട്ടുവെച്ചത്.
അതേസമയം, ഫിഷറീസ് വകുപ്പ് യാതൊരു കാരണവശാലും മുസ്ലിം ലീഗിന് വിട്ടുനൽകരുതെന്നും തീരദേശ മേഖലയെയും കടലിനെയും കുറിച്ച് കൃത്യമായ അറിവും പരിചയവുമുള്ള ഒരാളെ മാത്രമേ മന്ത്രിയാക്കാവൂ എന്നും ലത്തീൻ സഭ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ സഭ ഉന്നയിച്ച അതൃപ്തി പരിഹരിക്കാനും സഭാനേതൃത്വത്തെ അനുനയിപ്പിക്കാനുമായി പുതിയ മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും കഴിഞ്ഞ ദിവസം ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തിയിരുന്നു.
Story Summary
The UDF leadership has decided to allocate the Fisheries and Social Justice portfolios to the Muslim League, with VE Abdul Gafoor set to become the minister. This decision comes despite strong opposition from the Latin Catholic Church, which demanded a minister with close ties to the coastal community.

