ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന് 30-കാരിയായ എച്ച്ആർ മാനേജറെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി (Agra HR Manager Murder). സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജറായ മിങ്കി ശർമ്മയാണ് കൊല്ലപ്പെട്ടത്. ഇതേ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിനയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മിങ്കിയെ വിവാഹം കഴിക്കാൻ വിനയ് താൽപ്പര്യപ്പെട്ടിരുന്നെങ്കിലും അവർ അത് നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ജനുവരി 24-ന് രാത്രിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. തർക്കത്തിനിടെ വിനയ് തേങ്ങ മുറിക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ട് മിങ്കിയുടെ കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിനുറുക്കി. ഉടൽ ഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിലാക്കി ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു. യുവതിയുടെ തല മറ്റൊരു ചാക്കിലാക്കി കനാലിൽ എറിയുകയായിരുന്നു. മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾ യമുനാ നദിയിൽ തള്ളാനായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാൽ പാലത്തിന് മുകളിൽ വെച്ച് ഭയം തോന്നിയ ഇയാൾ മൃതദേഹം അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെയും ഓഫീസിൽ നിന്ന് ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ ജനുവരി 25-നാണ് പോലീസ് വിനയിനെ പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും സ്‌കൂട്ടറും പ്രതിയുടെ വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. യുവതിയുടെ തല കണ്ടെത്താനായി കനാലിൽ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണെന്ന് ഡിസിപി സയ്യിദ് അലി അബ്ബാസ് അറിയിച്ചു
Summary
A 30-year-old HR manager, Minki Sharma, was allegedly murdered and dismembered by her colleague and lover, Vinay, in Agra after she rejected his marriage proposal. Vinay attacked her with a coconut-cutting knife and then chopped her body into pieces. He abandoned the torso on a Yamuna river bridge and threw the head into a canal. Police arrested Vinay on January 25 using CCTV footage and have recovered the weapon and vehicle used. Divers are currently searching for the victim’s head in the canal.



