HomeKerala'കേന്ദ്ര വിഹിതം കുറഞ്ഞെങ്കിലും കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ഉയർച്ചയിൽ, തനത് വരുമാനം കൂടി,...

‘കേന്ദ്ര വിഹിതം കുറഞ്ഞെങ്കിലും കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ഉയർച്ചയിൽ, തനത് വരുമാനം കൂടി, GSDP 6.19% വളർച്ചയിൽ’: സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ, ആരോഗ്യ വകുപ്പിനെതിരെ അടിയന്തര പ്രമേയ ചർച്ച | Kerala Assembly Session

തിരുവനന്തപുരം: കേന്ദ്രവിഹിതം കുറഞ്ഞിട്ടും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മികച്ച വളർച്ച രേഖപ്പെടുത്തുന്നതായി സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട്. നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിലും തനത് വരുമാനത്തിലും വർധനവുണ്ടായി.(Kerala’s economy is on the rise, Economic Review Report in the Kerala Assembly Session)

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 9.3 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു. സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 1,24,861.07 കോടി രൂപയായി വർധിച്ചു. തനത് വരുമാനത്തിൽ 2.7 ശതമാനത്തിന്റെ വളർച്ചയുണ്ടായി.

കൃഷി 1.25 ശതമാനത്തിൽ നിന്നും 2.14 ശതമാനമായും, മത്സ്യമേഖല നെഗറ്റീവ് വളർച്ചയിൽ നിന്ന് 10.55 ശതമാനമായും കുതിച്ചുയർന്നു. അതേസമയം, സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം 6.15 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2024-25 സാമ്പത്തിക വർഷത്തിൽ കേരളം മികച്ച സാമ്പത്തിക വളർച്ച നേടിയതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 6.19 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജി.എസ്.ഡി.പി ഉള്ള പത്ത് സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറി.

സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ 2.7 ശതമാനം വർധനവുണ്ടായി. തനത് നികുതി വരുമാനം 3.1 ശതമാനമാണ് ഉയർന്നത്. റവന്യൂ ചെലവിലും മൂലധന ചെലവിലും വലിയ വർധനവ് രേഖപ്പെടുത്തി. റവന്യൂ ചെലവ് മുൻവർഷത്തെ 0.5 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായും, മൂലധന ചെലവ് 0.48 ശതമാനത്തിൽ നിന്ന് 8.96 ശതമാനമായും കുതിച്ചുയർന്നു. വരുമാനം വർധിച്ചെങ്കിലും ചെലവുകൾ ഉയർന്നതോടെ കമ്മികളിലും വർധനവുണ്ടായിട്ടുണ്ട്.

ധനകമ്മി ജി.എസ്.ഡി.പിയുടെ 3.02 ശതമാനത്തിൽ നിന്ന് 3.86 ശതമാനമായി കൂടി. റവന്യൂ കമ്മി 1.69 ശതമാനത്തിൽ നിന്ന് 2.49 ശതമാനമായി വർധിച്ചു. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി മൂലധന ചെലവ് ഗണ്യമായി വർധിപ്പിച്ചത് സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല വളർച്ചയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

ആരോഗ്യവകുപ്പിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് പി.സി വിഷ്ണുനാഥ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ സഭയിൽ ചൂടേറിയ ചർച്ച. സർക്കാർ ആശുപത്രികൾ ‘സിസ്റ്റത്തിന്റെ ഇരകളെ’ സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആശുപത്രി കവാടം പൂട്ടിയിട്ടതുമൂലം ചികിത്സ വൈകിയതും അന്വേഷണ റിപ്പോർട്ടിലെ അപാകതകളും വിഷ്ണുനാഥ് ഉന്നയിച്ചു.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, പാലക്കാട് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത്, മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ വേണു മരിച്ചത് തുടങ്ങിയവ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിന് നീതിയില്ലെന്ന് പ്രതിപക്ഷം തുറന്നടിച്ചു. മന്ത്രി ഇതുവരെ വേണുവിന്റെ വീട് സന്ദർശിച്ചിട്ടില്ലെന്നും കുടുംബത്തെ ആശ്വസിപ്പിച്ചിട്ടില്ലെന്നും വിഷ്ണുനാഥ് വിമർശിച്ചു.

പ്രതിപക്ഷത്തിന്റേത് ബാലിശമായ വാദങ്ങളാണെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. യു.ഡി.എഫ് കാലത്തെ അപേക്ഷിച്ച് ആരോഗ്യമേഖല ഏറെ മെച്ചപ്പെട്ടുവെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി സംസ്ഥാനത്തെ ചികിത്സാ സംവിധാനത്തെ തകർക്കാൻ ശ്രമിക്കരുതെന്നും ഡി.കെ മുരളി, ഇ.കെ വിജയൻ എന്നിവർ പറഞ്ഞു.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...