HomeKeralaരണ്ടാം ദിനവും വകുപ്പ് വിഭജനത്തിൽ കല്ലുകടിയുമായി VDS സർക്കാർ: അതൃപ്തി മുറുകുന്നു,...

രണ്ടാം ദിനവും വകുപ്പ് വിഭജനത്തിൽ കല്ലുകടിയുമായി VDS സർക്കാർ: അതൃപ്തി മുറുകുന്നു, വൈകുന്നേരത്തോടെ വിജ്ഞാപനം? | Udf Portfolio Allocations

തിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കാനാകാതെ യു.ഡി.എഫ് സർക്കാർ കടുത്ത പ്രതിസന്ധിയിൽ. വി. ഡി. സതീശൻ മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകളെല്ലാം മുന്നോക്ക വിഭാഗങ്ങളിലെ നേതാക്കൾക്ക് വീതംവെച്ചു എന്ന ഗുരുതരമായ ആക്ഷേപം ഇതിനകം മുന്നണിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഇതിന് പുറമെ, കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകളും ഘടകകക്ഷികളുടെ കടുത്ത സമ്മർദ്ദങ്ങളും വകുപ്പ് പ്രഖ്യാപനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം നീളാൻ കാരണമാകുന്നു.(Udf Portfolio Allocations Delayed On Second Day Amid AP Anil Kumar Dissatisfaction And Latin Church Protest Against Iuml)

മന്ത്രിസഭയിൽ എ. പി. അനിൽകുമാറിന് പ്രധാന വകുപ്പുകൾ നൽകാത്തതിൽ പ്രതിഷേധമുണ്ട്. വിമുഖത പ്രകടിപ്പിച്ച കെ. മുരളീധരന് ഒടുവിൽ ആരോഗ്യ വകുപ്പ് നൽകാൻ ധാരണയായതാണ് കാരണം. നിലവിൽ അനിൽകുമാറിനായി നീക്കിവെച്ചിരിക്കുന്ന വൈദ്യുതി വകുപ്പിന് പുറമെ, കായികവും പാർലമെന്ററികാര്യവും കൂടി നൽകി അദ്ദേഹത്തെ അനുനയിപ്പിക്കാനാണ് നീക്കം.

മറ്റൊരു വശത്ത്, മുഖ്യമന്ത്രി വി. ഡി. സതീശൻ കൈവശം വെച്ചിരിക്കുന്ന സുപ്രധാന വകുപ്പുകളിലൊന്നായ തുറമുഖ വകുപ്പ് മറ്റ് കോൺഗ്രസ് മന്ത്രിമാർക്ക് വിട്ടുനൽകണമെന്ന ആവശ്യത്തിൽ കെ. സി. വേണുഗോപാൽ പക്ഷം ഉറച്ചുനിൽക്കുന്നു. അതേസമയം, മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അമർഷമുള്ള മാണി സി. കാപ്പൻ, പകരം രണ്ടര വർഷത്തേക്ക് മുന്നണിയിലെ മറ്റൊരു പ്രധാന പദവി വേണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ തന്നെ വകുപ്പുകൾ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറപ്പ്. എന്നാൽ ഉൾപ്പാർട്ടി തർക്കമാണ് നിലവിൽ ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുക്കാൻ തയ്യാറായ മുസ്ലിം ലീഗ്, പകരം തങ്ങൾക്ക് ‘ഫിഷറീസ് വകുപ്പ്’ വേണമെന്ന ഡിമാൻഡ് മുന്നോട്ടുവെച്ചു. ഇതിനെതിരെ ലത്തീൻ കത്തോലിക്കാ സഭ പരസ്യമായി രംഗത്തെത്തി. വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന് സമ്മതിച്ച മന്ത്രി കെ. മുരളീധരൻ, ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാകുമ്പോൾ കോൺഗ്രസിനുള്ളിൽ ചില വകുപ്പുകളുടെ റീ-അറേഞ്ച്മെന്റുകൾ നടത്തേണ്ടി വരുമെന്ന് വ്യക്തമാക്കി. തർക്കങ്ങൾ ഇന്നത്തോടെ പരിഹരിച്ച് വൈകുന്നേരത്തിനുള്ളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാനാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ തീവ്രശ്രമം.

Story Summary

On the second day of the UDF government, portfolio allocation remains stalled due to internal rifts over alleged forward-caste dominance and resistance from senior minister A P Anil Kumar regarding K Muraleedharan’s Health portfolio. The gridlock worsens as IUML’s demand for the Fisheries department faces stiff opposition from the Latin Catholic Church, while the K C Venugopal faction pressures CM V D Satheesan to surrender the Ports department.

WhatsApp Channel Banner

Latest updates

കേന്ദ്രം വിളിച്ചു ചേർക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന്:...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർക്കുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന സമഗ്ര ശിക്ഷാ കേരള (SSK) ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന ആവശ്യം യോഗത്തിൽ...

ഗൺമാന്മാരുടെ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന പരാതി: ADGP MR അജിത്...

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപിക്ക് എഴുതി തയ്യാറാക്കിയ വിശദീകരണം നൽകി. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

നിതിൻ രാജിൻ്റെ മരണം: മാതാപിതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയായ റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തിയ...

‘പിക്കാക്സ് പർവതനിരകളിലെ ആണവ കേന്ദ്രം തകർക്കും’: ഇറാന് മുന്നറിയിപ്പുമായി...

വാഷിംഗ്ടൺ: ഇറാന്റെ അതീവ സുരക്ഷിതമായ പിക്കാക്സ് പർവതനിരകളിലെ ആണവ സമുച്ചയം ലക്ഷ്യമിട്ട് ഉടൻ കനത്ത ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി വൈറ്റ് ഹൗസിൽ നടത്തിയ...

‘അനുകൂല നടപടി ഇല്ലാത്തതിനാലാണ് മാർച്ചിലേക്ക് നീങ്ങിയത്, വിഷയം പാർലമെൻ്റിൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പാർലമെന്റിലും തെരുവിലും ഒരുപോലെ കേന്ദ്രത്തെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് പ്രതിപക്ഷ കക്ഷികൾ നടത്തുന്നത്. കോക്രോച്ച് ജനതാ പാർട്ടി (CJP) ആരംഭിച്ച പ്രക്ഷോഭത്തിന്...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...