HomeKerala‘കാറിത്തുപ്പുന്നതിന് തുല്യമായ ജനപ്രതികരണം’; ആര്യ രാജേന്ദ്രനെതിരെ ജില്ലാ കമ്മിറ്റി ആഞ്ഞടിച്ച് വി....

‘കാറിത്തുപ്പുന്നതിന് തുല്യമായ ജനപ്രതികരണം’; ആര്യ രാജേന്ദ്രനെതിരെ ജില്ലാ കമ്മിറ്റി ആഞ്ഞടിച്ച് വി. ശിവൻകുട്ടി, സിപിഎമ്മിൽ കലഹം രൂക്ഷം | V Sivankutty slams Arya Rajendran

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ വൻ പോര് (V Sivankutty slams Arya Rajendran). മുൻ മേയർ ആര്യ രാജേന്ദ്രന്റെ വിവാദപരമായ പ്രവർത്തികളും ജനങ്ങളോടുള്ള സമീപനവുമാണ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയതെന്ന് മുൻ മന്ത്രി കൂടിയായ വി. ശിവൻകുട്ടി യോഗത്തിൽ കടന്നാക്രമിച്ചു. ആര്യക്കെതിരെ ജനങ്ങൾക്കിടയിൽ കടുത്ത രോഷമാണ് നിലനിൽക്കുന്നതെന്നും സ്വന്തം പ്രചാരണ വേളയിൽ ഇത് നേരിട്ട് ബോധ്യപ്പെട്ടതാണെന്നും ശിവൻകുട്ടി തുറന്നടിച്ചു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണ നേതൃത്വത്തിന്റെ വീഴ്ചയാണെന്ന വിലയിരുത്തലിലാണ് ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ.

മണ്ഡലത്തിൽ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുൻ മേയർ ആര്യ രാജേന്ദ്രൻ എത്തിയപ്പോൾ തന്നെ കടുത്ത ജനരോഷമാണ് ഉയർന്നതെന്ന് വി. ശിവൻകുട്ടി യോഗത്തിൽ ആരോപിച്ചു. പ്രചാരണ വാഹനത്തിൽ ആര്യയെ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കമുള്ള വോട്ടർമാർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. കാറിത്തുപ്പുന്നതിന് തുല്യമായ രീതിയിലായിരുന്നു പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ മോശം പ്രതികരണമെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.

ആര്യ രാജേന്ദ്രൻ പ്രതിനിധീകരിക്കുന്ന വാർഡിൽ ചുരുങ്ങിയത് 1400 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷമാണ് പാർട്ടി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വെറും അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് അവിടെ ലഭിച്ചത്. ഈ വോട്ട് ചോർച്ചയ്ക്ക് കാരണം മുൻ മേയറുടെ ജനവിരുദ്ധ നിലപാടുകളോടുള്ള വോട്ടർമാരുടെ കടുത്ത അതൃപ്തിയാണെന്നും ശിവൻകുട്ടി യോഗത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം കോർപ്പറേഷനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തുടർച്ചയായ വിവാദങ്ങളും കെടുകാര്യസ്ഥതയും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നാണ് യോഗത്തിൽ ഉയർന്ന പൊതുവികാരം. തോൽവിക്ക് പിന്നാലെ ജില്ലയിലെ പ്രമുഖ നേതാക്കൾ തന്നെ പരസ്യമായ ചേരിതിരിവിലേക്ക് നീങ്ങുന്നത് വരും ദിവസങ്ങളിൽ തലസ്ഥാനത്തെ സിപിഎമ്മിൽ കൂടുതൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് വഴിതുറക്കും.

Story Summary: In a heated CPI(M) district committee meeting in Thiruvananthapuram, former minister V. Sivankutty strongly blamed former mayor Arya Rajendran for the election defeat. He stated that Arya faced severe public wrath during the campaign, which resulted in a massive vote bank depletion even in her own ward.

WhatsApp Channel Banner

Latest updates

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

നവകേരള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം: ഡിജിപിക്ക് വിശദീകരണം...

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...