HomeKeralaഇന്ന് ലോക ഐബിഡി ദിനം: ദീർഘകാല കുടൽ രോഗങ്ങളെ അവഗണിക്കാതിരിക്കാം, ലക്ഷണങ്ങളും...

ഇന്ന് ലോക ഐബിഡി ദിനം: ദീർഘകാല കുടൽ രോഗങ്ങളെ അവഗണിക്കാതിരിക്കാം, ലക്ഷണങ്ങളും ചികിത്സകളും അറിയാം | World IBD Day

എല്ലാ വർഷവും മെയ് 19 ലോക ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (IBD) ദിനമായി ആചരിക്കുന്നു ( World IBD Day). ലോകമെമ്പാടും വർധിച്ചു വരുന്ന ഈ ദീർഘകാല കുടൽ രോഗത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ജനിതക ഘടകങ്ങൾ, പരിസ്ഥിതി സ്വാധീനങ്ങൾ, ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിലെ അസന്തുലിതാവസ്ഥ എന്നിവ ഉൾപ്പെടെ നിരവധി കാരണങ്ങളാണ് ഐബിഡിയുമായി ബന്ധപ്പെട്ടതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ദഹനനാളത്തിൽ തുടർച്ചയായ അണുബാധയും വീക്കവും ഉണ്ടാക്കുന്ന രോഗാവസ്ഥകളുടെ ഒരു കൂട്ടമാണ് ഐബിഡി എന്ന് അറിയപ്പെടുന്നത്. ഇതിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളാണുള്ളത് — ക്രോൺസ് ഡിസീസ് (Crohn’s Disease), അൾസറേറ്റീവ് കൊളൈറ്റിസ് (Ulcerative Colitis). ക്രോൺസ് രോഗം വായ് മുതൽ മലദ്വാരം വരെയുള്ള ദഹനനാളത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുമെങ്കിലും, അൾസറേറ്റീവ് കൊളൈറ്റിസ് പ്രധാനമായും വൻകുടലിനെയും മലാശയത്തെയുമാണ് ബാധിക്കുന്നത്.

രോഗലക്ഷണങ്ങൾ തിരിച്ചറിയാം

വയറുവേദന, രക്തസാന്നിധ്യമുള്ള വയറിളക്കം, അമിത ക്ഷീണം എന്നിവയാണ് അൾസറേറ്റീവ് കൊളൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ. അതേസമയം, വയറുവേദന, ദീർഘകാല വയറിളക്കം, ശരീരഭാരം കുറയുക, സന്ധിവേദന, കടുത്ത ക്ഷീണം എന്നിവ ക്രോൺസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളായി കണ്ടുവരുന്നു. കൂടാതെ മലദ്വാരത്തിന് ചുറ്റുമായി കാണപ്പെടുന്ന ഫിസ്റ്റുലകളും ചില സാഹചര്യങ്ങളിൽ ക്രോൺസ് രോഗത്തിന്റെ ലക്ഷണങ്ങളിലൊന്നാകാം. രോഗം ഗുരുതരമാകുമ്പോൾ പോഷകക്കുറവ്, രക്തഹീനത, കുടലിലെ അണുബാധകൾ, തടസ്സങ്ങൾ, സുഷിരങ്ങൾ വീഴൽ ഉൾപ്പെടെയുള്ള സങ്കീർണ പ്രശ്നങ്ങൾക്കും ഇത് കാരണമാകാം.

കുടലാരോഗ്യത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ

പ്രതിരോധ സംവിധാനത്തിലെ അസന്തുലിതാവസ്ഥയും ജനിതക ഘടകങ്ങളും ഐബിഡിയുമായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങളായി പരിഗണിക്കപ്പെടുന്നു. അതോടൊപ്പം ആധുനിക ജീവിതരീതികളും ഭക്ഷണശീലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും കുടലാരോഗ്യത്തെ സ്വാധീനിക്കാമെന്നാണ് ആരോഗ്യരംഗത്ത് പൊതുവായി ചർച്ച ചെയ്യപ്പെടുന്നത്. ഫാസ്റ്റ് ഫുഡ്, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ, ഉയർന്ന കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, ക്രമരഹിതമായ ഭക്ഷണശീലങ്ങൾ എന്നിവ കുടലിലെ സ്വാഭാവിക ബാക്ടീരിയ സമതുലിതാവസ്ഥയെ ബാധിക്കാനിടയുണ്ടെന്നും ഇത് ദഹനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്നും സൂചിപ്പിക്കുന്നു.

ഐബിഡി ഏത് പ്രായത്തിലോ ലിംഗത്തിലോ ഉള്ളവരെയും ബാധിക്കാവുന്ന രോഗാവസ്ഥയാണ്. വിവിധ പ്രായവിഭാഗങ്ങളിലായി രോഗനിർണയം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. മാനസിക സമ്മർദ്ദവും ഐബിഡി രോഗലക്ഷണങ്ങൾ രൂക്ഷമാക്കുന്ന കാരണങ്ങളിലൊന്നായി കണ്ടെത്തിയിട്ടുണ്ട്. അമിത ജോലി സമ്മർദ്ദം, ഉറക്കക്കുറവ്, ആശങ്ക, വിഷാദം, ജീവിതശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങൾ എന്നിവ രോഗത്തിന്റെ തീവ്രത കൂട്ടാൻ ഇടയാക്കാം. പലരിലും മാനസിക സമ്മർദ്ദം വർധിക്കുന്ന സമയങ്ങളിൽ വയറുവേദനയും വയറിളക്കവും കൂടുതൽ ശക്തമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ മരുന്നുകൾക്കൊപ്പം മാനസികാരോഗ്യം സംരക്ഷിക്കുന്നതും ഐബിഡി നിയന്ത്രണത്തിൽ അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ ഉറக்கம், സ്ഥിരമായ വ്യായാമം, മാനസിക സമ്മർദ്ദ നിയന്ത്രണം എന്നിവ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.

രോഗനിർണയവും ചികിത്സയും

കുടലിൽ ഉണ്ടാകുന്ന അസാധാരണ വീക്കവും അൾസറുകളുമാണ് ഐബിഡി രോഗനിർണയത്തിലെ പ്രധാന സൂചനകളായി കണക്കാക്കപ്പെടുന്നത്. സിടി സ്കാൻ, എംആർഐ പോലുള്ള ഇമേജിംഗ് പരിശോധനകളിലൂടെയും കൊളോനോസ്കോപ്പിയിലൂടെയും ദഹനനാളത്തിലെ അൾസറുകളും ചുരുക്കങ്ങളും  തിരിച്ചറിയാൻ സാധിക്കും. കൂടാതെ കുടലിൽ അൾസർ രൂപപ്പെടാൻ കാരണമാകുന്ന മറ്റ് അസുഖങ്ങളിൽ നിന്ന് ഐബിഡിയെ വ്യക്തമായി തിരിച്ചറിയുന്നതിനായി ആവശ്യമായ സാഹചര്യങ്ങളിൽ ബയോപ്സിയും നടത്താറുണ്ട്.  പ്രത്യേകിച്ച് കൊളോനോസ്കോപ്പിക്കിടെ കണ്ടെത്തുന്ന അൾസറുകൾ രോഗത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങളിലൊന്നാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

കൃത്യമായ രോഗനിർണയം നടത്തുന്നത് ചികിത്സയുടെ ഫലപ്രാപ്തിക്ക് നിർണായകമാണ്. ഐബിഡിയുടെ തരം, രോഗത്തിന്റെ തീവ്രത എന്നിവ വിലയിരുത്തുന്നതിനായി രക്തപരിശോധനകൾ, മലം പരിശോധനകൾ, എൻഡോസ്കോപ്പി, കൊളോനോസ്കോപ്പി തുടങ്ങിയ വിവിധ പരിശോധനകൾ നടത്താറുണ്ട്. രോഗിയുടെ ആരോഗ്യനിലയും ലക്ഷണങ്ങളും പരിഗണിച്ചാണ് ചികിത്സാരീതി സാധാരണയായി തയ്യാറാക്കുന്നത്.
മരുന്നുകൾക്കൊപ്പം പോഷകാഹാര നിയന്ത്രണവും ഐബിഡി ചികിത്സയിൽ പ്രധാന പങ്കുവഹിക്കുന്നു. വ്യക്തിഗത ആരോഗ്യനിലയ്ക്ക് അനുയോജ്യമായ ഭക്ഷണക്രമം പിന്തുടരുന്നത് രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ചില ഗുരുതര സാഹചര്യങ്ങളിൽ കുടലിന്റെ രോഗബാധിതമായ ഭാഗം നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയും ആവശ്യമായി വരാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

  • കുടലിൽ മുറിവുകളോ അൾസറുകളോ ഉള്ള സാഹചര്യങ്ങളിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും. അതിനാൽ ശുചിത്വം പാലിക്കുകയും സുരക്ഷിതമായ ഭക്ഷണരീതികൾ പിന്തുടരുകയും ചെയ്യുക.
  •       പൂർണമായി വേവിക്കാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. പഴങ്ങൾ കഴിക്കുമ്പോൾ നന്നായി കഴുകി തൊലി നീക്കം ചെയ്ത് ഉപയോഗിക്കുക .
  • കുളങ്ങൾ, നദികൾ, കടൽ തുടങ്ങിയ ഇടങ്ങളിൽ കുളിക്കുന്നവർ കൂടുതൽ ശുചിത്വ ജാഗ്രത പാലിക്കുക. അശുദ്ധമായ വെള്ളത്തിലൂടെ അണുബാധയ്ക്കുള്ള സാധ്യത ഉണ്ടായേക്കാമെന്നതിനാൽ ഇത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.·
  •   മതിയായ അളവിൽ വെള്ളം കുടിക്കുകയും ചെറിയ അളവുകളിൽ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ശീലം പിന്തുടരുകയും ചെയ്യുക.
  • പുകവലി ഒഴിവാക്കുക.
  •  ശരീരത്തിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം നിയന്ത്രിക്കുക.

രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വൈകിക്കാതെ ഡോക്ടറെ സമീപിച്ച് ആവശ്യമായ പരിശോധനകളും നിർദേശങ്ങളും സ്വീകരിക്കുന്നത് നിർണായകമാണ്. ഐബിഡി നിയന്ത്രണവിധേയമാക്കാനാകുന്ന ഒരു ആരോഗ്യാവസ്ഥയാണ്. പ്രമേഹവും രക്തസമ്മർദ്ദവും പോലെ തന്നെ കൃത്യമായ ചികിത്സയും മരുന്നുകളും പിന്തുടർന്നാൽ സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ രോഗികൾക്ക് സാധിക്കും. സമയബന്ധിതമായ രോഗനിർണയവും ശരിയായ ചികിത്സയും ലഭിക്കുന്നതിലൂടെ ആരോഗ്യകരമായ ദൈനംദിന ജീവിതത്തിലേക്ക് വേഗത്തിൽ തിരിച്ചെത്താനും സാധിക്കും.

 

 

ഡോ. ദീപക് ജെയിംസ്

MBBS, MD, DM

കൺസൾട്ടന്റ് ഗാസ്ട്രോഎൻട്രോളജിസ്റ്റ്

ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ചെങ്ങന്നൂർ

 

 

WhatsApp Channel Banner

Latest updates

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

നവകേരള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം: ഡിജിപിക്ക് വിശദീകരണം...

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...