കോഴിക്കോട്: കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയം നാദാപുരത്ത് നേരിട്ടതിന് പിന്നാലെ, സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി യോഗം ഇന്ന് ചേരും. പാർട്ടിയുടെ ചരിത്രപരമായ ഈ വീഴ്ചയെക്കുറിച്ചുള്ള കടുത്ത ആത്മപരിശോധനയും വിമർശനങ്ങളുമായിരിക്കും യോഗത്തിൽ ഉയരുക.(CPI Nadapuram Committee to Evaluate Historic Election Defeat to UDF)
തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ അണികളും മറ്റ് നേതാക്കളും പരസ്യമായ വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മുതിർന്ന നേതാവിൻ്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതാണ് മണ്ഡലത്തിലെ വൻ പരാജയത്തിന് കാരണമെന്നാണ് ഒരു വിഭാഗത്തിന്റെ പ്രധാന ആരോപണം.
മണ്ഡലത്തിൽ ജയസാധ്യതയുണ്ടായിരുന്ന മറ്റ് പ്രമുഖ സ്ഥാനാർത്ഥികളെ പാർട്ടി നേതൃത്വം മനഃപൂർവ്വം വെട്ടിമാറ്റിയെന്നും വിമർശനമുണ്ട്. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും സി.പി.ഐക്കും കനത്ത ആഘാതമേൽപ്പിച്ച ഒന്നാണ് നാദാപുരത്തെ ഈ പരാജയം. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം യു.ഡി.എഫ് അട്ടിമറിയിലൂടെ പിടിച്ചെടുക്കുകയായിരുന്നു.
Story Summary
The CPI Nadapuram Committee is meeting today to evaluate its historic defeat after half a century, losing by 23,600 votes to UDF’s K M Abhijith in the 2026 assembly elections. A section of the party has blamed the leadership for triggering nepotism allegations sidelining winnable candidates.

