Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKeralaKSRTCയിലെ സ്ത്രീകളുടെ സൗജന്യയാത്ര: സർക്കാർ കൂടിയാലോചന നടത്തിയില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ,...

KSRTCയിലെ സ്ത്രീകളുടെ സൗജന്യയാത്ര: സർക്കാർ കൂടിയാലോചന നടത്തിയില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ, ആശങ്ക അറിയിക്കും | Private Bus

🎙️ Latest Podcast

പാലക്കാട്: ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. ഇത്തരമൊരു വലിയ പ്രഖ്യാപനം നടത്തുന്നതിന് മുൻപ് തങ്ങളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താൻ സർക്കാർ തയ്യാറായില്ലെന്ന് ബസ് ഉടമകൾ കുറ്റപ്പെടുത്തി.(Private Bus Owners Criticize Free KSRTC Travel For Women In Kerala)

വനിതകൾക്ക് കെ.എസ്.ആർ.ടി.സിയിൽ പൂർണ്ണമായും സൗജന്യ യാത്ര നടപ്പാക്കുന്നതോടെ സ്വകാര്യ ബസ് മേഖലയിൽ കനത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് ഇവരുടെ ആശങ്ക. ആശങ്കയറിയിക്കുമെന്നും ഇവർ വ്യക്തമാക്കി.

യു.ഡി.എഫ് പ്രഖ്യാപിച്ച ഗ്യാരണ്ടിയായ കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ സംസ്ഥാനത്ത് ഔദ്യോഗികമായി നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്.

Story Summary

Private bus owners in Kerala have expressed strong concerns over the new UDF government’s decision to implement free KSRTC travel for women starting June 15, stating it will destroy the private bus sector. Criticizing the government for not consulting them before the announcement, the owners plan to meet with the Chief Minister and Transport Minister to voice their grievances. They urged the government to introduce schemes to support the private transport sector as well.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.