കാസർഗോഡ്: ബദിയടുക്കയിൽ ക്രിക്കറ്റ് ടൂർണമെന്റിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.(Kasaragod Badiyadka Murder, Security Guard Suresh Stabbed To Death Over Cricket Match Dispute)
കഴിഞ്ഞ ദിവസം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് കളിക്കിടയിൽ സുരേഷിന്റെ മകൻ സുഭാഷും മറ്റ് ചില യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഈ തർക്കത്തിന്റെ തുടർച്ചയായാണ് രാത്രിയോടെ കൊലപാതകം നടന്നത്.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപത്ത് നിൽക്കുകയായിരുന്നു സുരേഷിനെ പ്രതികൾ ലക്ഷ്യമിടുകയായിരുന്നു. മകനുമായുള്ള പ്രശ്നം സംസാരിക്കാൻ എത്തിയ സുരേഷിനെ, കൈയ്യിൽ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നു.
Story Summary
A 42-year-old security guard named Suresh was stabbed to death in Badiyadka, Kasaragod, following a cricket match dispute involving his son. Badiyadka police have registered a murder case against two youth named Kiran and Akhilesh.

