തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾക്ക് പരിഹാരമായെന്നും പൂർണ്ണ ഒത്തൊരുമയോടെ ‘ടീം യു.ഡി.എഫ്’ മുന്നോട്ട് പോകുമെന്നും നിയുക്ത മന്ത്രി സണ്ണി ജോസഫ്. വരും ദിവസങ്ങളിലും എല്ലാവരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.(Sunny Joseph On Kerala UDF Cabinet Unity And Portfolio Allocation Before Oath Ceremony)
പരിഭവങ്ങളും വിയോജിപ്പുകളും സ്വാഭാവികമാണ് എന്നും എന്നാൽ എല്ലാ വിഷയങ്ങൾക്കും കൃത്യമായ പരിഹാരമുണ്ടാക്കി ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിലും യു.ഡി.എഫിലും ഇത്രയധികം ഐക്യമുണ്ടായ മറ്റൊരു കാലഘട്ടം മുൻപുണ്ടായിട്ടില്ല. സ്ഥാനാർത്ഥി നിർണ്ണയ വേളയിലും ഈ ഒത്തൊരുമ ദൃശ്യമായിരുന്നു. എല്ലാവരും ഒരൊറ്റ ടീമായി ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞാ ദിനമായ ഇന്ന് രാവിലെ കുടുംബത്തോടൊപ്പം തിരുവനന്തപുരം പാളയത്തെ പള്ളിയിലെത്തി പ്രാർത്ഥനയോടെയാണ് സണ്ണി ജോസഫ് തന്റെ ദിവസം ആരംഭിച്ചത്. വിവാദ വിഷയങ്ങളോട് പ്രതികരിക്കാൻ സണ്ണി ജോസഫ് തയ്യാറായില്ല.
Story Summary
Designated Minister Sunny Joseph stated that all internal issues regarding the cabinet formation have been resolved and the UDF is moving forward with unprecedented unity. Speaking after offering prayers at Palayam Church on his oath-taking day, he emphasized that the team would work collectively for the people.

