Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeIran Israel Conflict'ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത': ഇറാന് നേർക്ക് ട്രംപിൻ്റെ പുതിയ ഭീഷണി...

‘ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’: ഇറാന് നേർക്ക് ട്രംപിൻ്റെ പുതിയ ഭീഷണി | Donald Trump Truth Social Post

🎙️ Latest Podcast

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെ, ഇറാനെതിരെ കടുത്ത യുദ്ധമുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പ്രസ്താവനയിലൂടെയാണ് ട്രംപ് വീണ്ടും ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. യുദ്ധക്കപ്പലുകൾക്ക് നടുവിൽ താൻ നിൽക്കുന്ന ഒരു എ.ഐ ജനറേറ്റഡ് ചിത്രം പങ്കുവെച്ചുകൊണ്ട് “ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയാണ്” എന്നാണ് ട്രംപ് കുറിച്ചത്.(Donald Trump Truth Social Post, Trump shares cryptic AI image warning Iran calm before the storm over Hormuz crisis)

 

ട്രംപ് പങ്കുവെച്ച കൃത്രിമ ചിത്രത്തിൽ, ‘മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ തൊപ്പി ധരിച്ച ട്രംപിനൊപ്പം ഒരു യു.എസ് നേവി അഡ്മിറലും, പശ്ചാത്തലത്തിൽ ഇരമ്പിയാർക്കുന്ന കടലിൽ യു.എസ് യുദ്ധക്കപ്പലുകളും ഇറാന്റെ പതാകയേന്തിയ കപ്പലുകളും കാണാം. നിലവിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്താൻ പദ്ധതിയിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് ട്രംപിന്റെ ഈ ഭീഷണി.

സമാധാനക്കരാറിലെത്താൻ വൈകിയാൽ ഇറാന് വരാൻ പോകുന്നത് ‘വളരെ മോശം സമയമായിരിക്കും’ എന്ന് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കരാറിലെത്താൻ നിലവിൽ ഇറാനും താല്പര്യമുണ്ട്, ഫ്രഞ്ച് ചാനലിന് നൽകിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ കഴിഞ്ഞ മാസം പരാജയപ്പെട്ടിരുന്നു.

Story Summary

US President Donald Trump sparked fresh conflict concerns by posting an AI-generated image on Truth Social showing himself amid warships, captioned “It was the calm before the storm.” The warning comes amid reports of potential US military strikes on Iran if Pakistan-mediated peace talks, stalled over nuclear disputes and the Strait of Hormuz blockade, fail to yield results.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.