കൊല്ലം: പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരണമടഞ്ഞത്. രണ്ടു മാസം മുൻപാണ് ഇവർക്ക് പുലിയുടെ ആക്രമണമേൽക്കുന്നത്. എന്നാൽ, സംഭവത്തിന് ശേഷം ഇവർ കൃത്യമായ ചികിത്സ തേടുകയോ പ്രതിരോധ വാക്‌സിനേഷൻ എടുക്കുകയോ ചെയ്തിരുന്നില്ല എന്നാണ് വിവരം.(Kollam Rabies Death, Kollam woman injured in leopard attack dies of rabies after skipping vaccination)
രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ ഇവരുടെ വളർത്തുനായയെ പിടികൂടാനായി പുലി പിന്തുടർന്ന് വീട്ടിലേക്ക് വരികയായിരുന്നു. പുലിയിൽ നിന്ന് രക്ഷപ്പെടാൻ നായ ഓടി വീട്ടമ്മയുടെ അരികിലേക്ക് എത്തി. ഈ സമയത്ത് നായയെ പിടിക്കാനുള്ള പുലിയുടെ ശ്രമത്തിനിടയിലാണ് കുഞ്ഞമ്മയ്ക്ക് നഖം കൊണ്ട് പരിക്കേറ്റത്.
ഈ മാസം രണ്ടിനാണ് കുഞ്ഞമ്മയ്ക്ക് പനിയും വിറയലും ഉൾപ്പെടെയുള്ള പേവിഷബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. തുടർന്ന് ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തെങ്കിലും, ഇവർ ആശുപത്രിയിലേക്ക് പോകാതെ ഓട്ടോറിക്ഷയിൽ ആര്യങ്കാവിലെ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു.
. തുടർന്ന് തെന്മല പോലീസ് കാത്തുനിന്ന് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ വഴിയിൽ തടയുകയും, ഉടനടി ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Story Summary
A 54-year-old woman named Kunjamma from Aryankavu, Kollam, died of rabies at Thiruvananthapuram Medical College. She sustained minor injuries two months ago during a leopard attack while it was chasing her pet dog, but she failed to take the rabies vaccine. Despite trying to escape from the hospital mid-treatment, police intercepted her and shifted her to the medical college, where her death was later confirmed due to rabies.

