HomeKerala'കോൺഗ്രസിൻ്റെ മന്ത്രിമാരുടെ ലിസ്റ്റ് പൂർണ്ണമായി, ഇന്ന് വൈകുന്നേരത്തോടെ മുഴുവൻ മന്ത്രിമാരുടെയും പേര്...

‘കോൺഗ്രസിൻ്റെ മന്ത്രിമാരുടെ ലിസ്റ്റ് പൂർണ്ണമായി, ഇന്ന് വൈകുന്നേരത്തോടെ മുഴുവൻ മന്ത്രിമാരുടെയും പേര് പ്രഖ്യാപിക്കാനാകും’: NK പ്രേമചന്ദ്രൻ | Kerala Cabinet Formation

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവും ഘടകകക്ഷികളും തമ്മിലുള്ള നിർണ്ണായക ഉഭയകക്ഷി ചർച്ചകൾ ഇന്ന് നടക്കും. നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ, തർക്കങ്ങൾ വലിച്ചുനീട്ടാതെ ഉച്ചയ്ക്ക് മുൻപ് തന്നെ ചർച്ചകൾ പൂർത്തിയാക്കി അന്തിമ തീരുമാനത്തിലെത്താനാണ് മുന്നണിയുടെ നീക്കം. ഇന്ന് വൈകുന്നേരത്തോടെ മുഴുവൻ മന്ത്രിമാരുടെയും വകുപ്പുകളുടെയും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.(Kerala Cabinet Formation UDF Bilateral Talks Today NK Premachandran On RSP Portfolios)

ചർച്ചകൾക്ക് മുന്നോടിയായി മുന്നണിയിൽ യാതൊരുവിധ അസ്വാരസ്യങ്ങളും ഉണ്ടാക്കാൻ ആർ.എസ്.പി തയ്യാറല്ലെന്ന് എൻ. കെ. പ്രേമചന്ദ്രൻ വ്യക്തമാക്കി. ആർ.എസ്.പിക്ക് ലഭിക്കേണ്ട വകുപ്പുകളെ സംബന്ധിച്ച് കൃത്യമായ വ്യക്തതയുണ്ടെന്നും അർഹമായ പരിഗണന ലഭിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയ്ക്ക് ഇതിനകം തന്നെ പൂർണ്ണരൂപമായിട്ടുണ്ട്. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിൽ ഇനി കാലതാമസം ഉണ്ടാകില്ലെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്ന് യാതൊരുവിധ അപസ്വരവുമില്ലെന്ന് എൻ. കെ. പ്രേമചന്ദ്രൻ വ്യക്തമാക്കി. നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ നേരിട്ട് അദ്ദേഹത്തെ കണ്ട് സംസാരിച്ചിട്ടുണ്ട്. ചെന്നിത്തലയെപ്പോലൊരു മുതിർന്ന നേതാവിന് യുഡിഎഫിനുള്ളിൽ അർഹമായ പ്രാധാന്യവും പരിഗണനയും ലഭിക്കണം. എന്നാൽ അദ്ദേഹം മന്ത്രിസഭയുടെ ഭാഗമാകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് നേതൃത്വവും അദ്ദേഹം സ്വയവുമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

അതേസമയം, അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന മുസ്ലിം ലീഗിന് മുന്നിൽ കോൺഗ്രസ് വഴങ്ങാൻ സാധ്യതയില്ലെന്നാണ് സൂചനകൾ. പകരം നാല് മന്ത്രിസ്ഥാനവും അഞ്ചാം മന്ത്രിക്ക് പകരമായി കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനവും നൽകാം എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

Story Summary

The UDF leadership will hold crucial bilateral talks with alliance partners today to finalize the cabinet expansion ahead of tomorrow’s oath ceremony. RSP leader NK Premachandran MP stated that his party seeks no discord and expects fair portfolios, while Congress remains firm on offering IUML four ministries along with the Administrative Reforms Commission chief post instead of five cabinet berths.

Clickable Info Box

Latest updates

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരൻ വെട്ടേറ്റു മരിച്ച നിലയിൽ;...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കല്യാണപ്പന്തലിലെ ആഘോഷം അടങ്ങും മുൻപ് നവവരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Ballari samata nagar murder). ബല്ലാരിയിലെ സമതാ നഗർ സ്വദേശിയായ നബി റസൂൽ (27) ആണ്...

മക്കളെയും കൊണ്ട് ഗോദാവരി പുഴയിലേക്ക് കാർ ഓടിച്ചിറക്കി അധ്യാപകൻ;...

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ നടുക്കുന്ന കൂട്ടആത്മഹത്യ. അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും ദാരുണമായി മരിച്ചു (Suicide godavari river). മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക...

പയ്യന്നൂരിലെ കുട്ടിയുടെ മരണം: ജനറൽ അനസ്തീഷ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട...

കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...