Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKerala'മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിൻ്റെ സൂചന': VD സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ...

‘മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിൻ്റെ സൂചന’: VD സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ G സുകുമാരൻ നായർ | NSS General Secretary

🎙️ Latest Podcast

കോട്ടയം : കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതികരിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു.(NSS General Secretary G Sukumaran Nair Slams VD Satheesan Appointment)

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെയാണ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ അതുണ്ടായില്ലെന്ന് സുകുമാരൻ നായർ ആരോപിച്ചു. രമേശ് ചെന്നിത്തല തുടർച്ചയായി അവഗണന നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഹൈക്കമാൻഡ് സതീശനെ തിരഞ്ഞെടുത്തതെന്ന സൂചനയും അദ്ദേഹം നൽകി. 11 ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കെ.സി. വേണുഗോപാലിന് എം.എൽ.എമാർക്കിടയിൽ കൂടുതൽ പിന്തുണ ഉണ്ടായിരുന്നിട്ടും, ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ ഉറച്ച നിലപാടാണ് സതീശന് തുണയായത്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വരുന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Story Summary

NSS General Secretary G. Sukumaran Nair expressed strong dissatisfaction over the selection of V.D. Satheesan as Kerala’s Chief Minister, claiming it reflects the Muslim League’s growing dominance within the UDF. While Satheesan is set to take the oath on Monday, Nair alleged that senior leaders were overlooked in favor of ally-backed choices.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.