കൊച്ചി: സിനിമയിൽ എത്തിയ കാലത്ത് തന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് മോഹൻലാലും മണിയൻപിള്ള രാജുവും തമ്മിൽ നടത്തിയ സംസാരത്തെക്കുറിച്ചാണ് എസ്തർ വെളിപ്പെടുത്തിയത് (Esther Anil Mohanlal). അപൂർവ്വമായ പേരായതിനാൽ മാറ്റണോ എന്ന് ആലോചിച്ചപ്പോൾ മോഹൻലാൽ നൽകിയ മറുപടിയാണ് താരം പങ്കുവെച്ചത്.
മണിയൻപിള്ള രാജു മോഹൻലാലിനോട് കുട്ടിക്ക് പുതിയ പേര് ഇടണോ എന്ന് ചോദിച്ചപ്പോൾ, “എസ്തർ എന്നത് നല്ല പേരാണ്, അത് മാറ്റേണ്ടതില്ല” എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. തന്റെ മകൻ പ്രണവ് മോഹൻലാലിന്റെ (അപ്പു) ഒരു സുഹൃത്തിന്റെ പേരും എസ്തർ എന്നാണെന്നും അതുകൊണ്ട് ഈ പേര് തന്നെ മതിയെന്നും മോഹൻലാൽ പറഞ്ഞു.
പിന്നീട് ‘പാപനാശം’ സിനിമയുടെ സെറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന പ്രണവിനോട് “എസ്തർ എന്നൊരു ഗേൾഫ്രണ്ട് ഉണ്ടായിരുന്നില്ലേ” എന്ന് താൻ ചോദിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി. ഇത് തനിക്ക് എങ്ങനെ അറിയാമെന്ന് ചോദിച്ച് പ്രണവ് അന്ന് അത്ഭുതപ്പെട്ടതായും എസ്തർ ഓർത്തെടുത്തു.
തന്റെ പേര് ഒരു ‘യൂണീക്ക്’ പേരാണെന്നും അത് മാറ്റാത്തതിൽ വലിയ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
News Summary: Actress Esther Anil shared a nostalgic moment from her early acting days involving Mohanlal. During the promotion of Drishyam 3, she recalled how actor Maniyanpilla Raju asked Mohanlal if they should change her unique name, Esther, for the movies. Mohanlal discouraged the change, stating it was a great name. He also humorously added that his son Pranav (Appu) had a girlfriend named Esther, so the name should stay. Esther later surprised Pranav on the sets of Papanasam by asking him about this, leaving him wondering how she knew.

