ആലപ്പുഴ: സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് വി.ഡി. സതീശന്റെ പേര് ഉയർന്നു കേൾക്കുന്ന സാഹചര്യത്തിൽ, അദ്ദേഹം ആ പദവിയിൽ എത്തണമെന്ന ആഗ്രഹത്തോടെ അദ്ദേഹത്തിന്റെ അനുയായികൾ സംസ്ഥാനത്തുടനീളം വിവിധ ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും വഴിപാടുകളും സംഘടിപ്പിച്ചു.(Special Prayers For VD Satheesan Hold by the Supporters As CM Selection Nears)
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ സതീശന്റെ ജന്മനക്ഷത്രമായ ചതയം നാളിൽ അദ്ദേഹത്തിന്റെ പേരിൽ പ്രത്യേക ശത്രുസംഹാരപൂജ നടത്തി. ആലുവ മഹാദേവ ക്ഷേത്രത്തിൽ ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളും നടന്നു.
കോതമംഗലത്തെ മാർത്തോമ്മാ ചെറിയ പള്ളിയിലും മർത്ത മറിയം വലിയ പള്ളിയിലും പ്രത്യേക കുർബാനയും കെടാവിളക്കിനുള്ള വഴിപാടുകളും സതീശന്റെ പേരിൽ അനുയായികൾ സമർപ്പിച്ചു. കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിൽ തഴവയിലെ കോൺഗ്രസ് പ്രവർത്തകർ സംഘമായി എത്തി പട്ടും തിരിയും സമർപ്പിച്ച് പ്രത്യേക നേർച്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് സതീശന്റെ പേര് അന്തിമമായി അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.
Story Summary
As the Congress high command nears its decision on Kerala’s next Chief Minister, supporters of V.D. Satheesan are organizing widespread prayers and offerings across the state. Special pujas were conducted in major temples, along with dedicated prayers in Christian churches and mosques, as followers seek divine support for Satheesan’s appointment to the state’s top post.

