മുംബൈ: ബോളിവുഡ് നടി മൗനി റോയിയും ഭർത്താവ് സുരാജ് നമ്പ്യാരും തമ്മിൽ വേർപിരിയുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. നാല് വർഷത്തെ വിവാഹജീവിതം പ്രതിസന്ധിയിലാണെന്ന തരത്തിലുള്ള ചർച്ചകൾക്കിടെ, തങ്ങൾക്ക് സ്വകാര്യത അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി മൗനി രംഗത്തെത്തി. (Mouni Roy Suraj Nambiar Divorce Rumors)
ഇൻസ്റ്റാഗ്രാമിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്തതാണ് വിവാഹമോചന വാർത്തകൾക്ക് തുടക്കമിട്ടത്. സുരാജ് തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ തന്നെ നീക്കം ചെയ്യുകയും, മൗനി തന്റെ പ്രൊഫൈലിൽ നിന്ന് സുരാജിനൊപ്പമുള്ള ചിത്രങ്ങൾ മാറ്റുകയും ചെയ്തതോടെ അഭ്യൂഹങ്ങൾ ശക്തമായി.
“ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്, ഞങ്ങൾക്ക് കുറച്ച് സ്വകാര്യതയും സമയവും അനുവദിക്കണം” എന്ന് മൗനി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. 2022 ജനുവരി 27-ന് ഗോവയിൽ വെച്ചായിരുന്നു മൗനിയുടെയും ബിസിനസുകാരനായ സുരാജ് നമ്പ്യാരുടെയും വിവാഹം. ബംഗാളി, മലയാളി ആചാരപ്രകാരം നടന്ന വിവാഹം വലിയ വാർത്തയായിരുന്നു. ‘നാഗിൻ’ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ മൗനി, ബ്രഹ്മാസ്ത്ര, ഗോൾഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലും തിളങ്ങിയിട്ടുണ്ട്. തന്റെ ഉറ്റ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്ന് മൗനി പങ്കുവെച്ച പോസ്റ്റിലെ ചില വരികളും നിലവിലെ സാഹചര്യവുമായി ബന്ധപ്പെടുത്തി ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്.
Summary: Rumors about the separation of actor Mouni Roy and businessman Suraj Nambiar intensified after they unfollowed each other on Instagram. Mouni has now reacted, requesting media houses for privacy and space while asking not to publish false narratives. The couple got married in 2022 in a multi-cultural ceremony in Goa.

