ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തകർപ്പൻ വിജയം നേടിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് മുഖ്യമന്ത്രിമാരെ സംസ്ഥാനത്തിന് നൽകാനാണോ കോൺഗ്രസിന്റെ പദ്ധതിയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.(Congress Faces Criticism Over Kerala Chief Minister Announcement Delay)
തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പാടുപെടുകയാണ്. കർണാടകയിലും ഹിമാചൽ പ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലും കോൺഗ്രസ് സൃഷ്ടിച്ച അസ്ഥിരതയുടെ അതേ മാതൃകയാണ് ഇപ്പോൾ കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ഷെഹ്സാദ് പൂനാവാല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള വൈകലിനെതിരെ പാർട്ടി അണികൾക്കിടയിലും അതൃപ്തി ശക്തമാണ്. വയനാട് ഡിസിസി ഓഫീസിനു മുന്നിലും മറ്റും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഹൈക്കമാൻഡിനെ ഞെട്ടിച്ചിരിക്കുകയാണ്. “വയനാടിനെ മറന്നേക്കൂ, ഇനി ഇവിടെ വിജയിക്കില്ല” തുടങ്ങിയ രോഷാകുലമായ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
Story Summary
The Congress party’s delay in naming a Chief Minister for Kerala following their landslide election victory has sparked significant internal tension and public frustration. The BJP has seized on this uncertainty to mock the party, while posters protesting against the Gandhi family have appeared in Wayanad, signaling growing dissent within the cadre.

