Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeNationalസമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിൻ്റെ മകൻ പ്രതീക് യാദവ്...

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിൻ്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു | Prateek Yadav

🎙️ Latest Podcast

ലഖ്‌നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ് (38) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലഖ്‌നൗവിലെ സിവിൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥയെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ ആരോഗ്യനില വഷളാവുകയും തുടർന്ന് കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.(Prateek Yadav Son Of Mulayam Singh Yadav Passes Away At 38)

ബി.ജെ.പി നേതാവ് അപർണ്ണ യാദവാണ് അദ്ദേഹത്തിൻ്റെ ഭാര്യ. അഖിലേഷ് യാദവിന്റെ അർദ്ധസഹോദരനാണ് പ്രതീക്. ഭൗതിക ശരീരം പോസ്റ്റ്‌മോർട്ടത്തിനായി കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിലേക്ക് മാറ്റി. യുകെയിലെ ലീഡ്‌സ് സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദം നേടിയ പ്രതീക് യാദവ്, ലഖ്‌നൗവിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പറും ഫിറ്റ്‌നസ് പ്രേമിയുമായിരുന്നു.

Story Summary

Prateek Yadav, the 38-year-old son of late Samajwadi Party founder Mulayam Singh Yadav, passed away in Lucknow due to long-standing lung-related health complications. Known as a real estate developer and fitness enthusiast, he kept away from active politics, unlike other prominent members of his family.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.