Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaSSLC പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമോ?: പരീക്ഷാ ബോർഡ് യോഗം...

SSLC പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമോ?: പരീക്ഷാ ബോർഡ് യോഗം ഇന്ന് | SSLC Results

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായെങ്കിലും, എസ്.എസ്.എൽ.സി പരീക്ഷാഫലം മുൻ നിശ്ചയിച്ചതുപോലെ മെയ് 15-ന് തന്നെ പ്രഖ്യാപിക്കാൻ സാധ്യത. ഇന്ന് ചേരുന്ന പരീക്ഷാ ബോർഡ് യോഗം ഫലം അന്തിമമായി വിലയിരുത്തും. പുതിയ സർക്കാർ ഇതുവരെ അധികാരമേൽക്കാത്ത സാഹചര്യത്തിൽ ഫലപ്രഖ്യാപനം നീളുമെന്ന ആശങ്ക നിലനിന്നിരുന്നു.(SSLC Results To Be Announced On May 15 As Scheduled)

പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ ചുമതലയേൽപ്പിനായി കാത്തുനിൽക്കാതെ, നിശ്ചയിച്ച തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കണമെന്നാണ് നിർദ്ദേശം. ഇന്നത്തെ പരീക്ഷാ ബോർഡ് യോഗത്തിന് ശേഷം ഔദ്യോഗിക നടപടികൾ വേഗത്തിലാക്കും. ഇതിന് ശേഷം വെള്ളിയാഴ്ച തന്നെ ഫലപ്രഖ്യാപനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആര് ഫലം പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. വിഷയം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ, തുടർ നടപടികൾ വേഗത്തിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

Story Summary

The Kerala SSLC examination results are likely to be announced on Friday, May 15, as originally scheduled, despite the current transitional phase in the state government. Education department officials have been instructed not to wait for the new minister to take charge, and today’s exam board meeting will finalize the procedures for the official declaration.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.