തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും കർണാടകയ്ക്ക് മുകളിലെ ചക്രവാതച്ചുഴിയും സംസ്ഥാനത്ത് മഴയുടെ തീവ്രത വർദ്ധിപ്പിക്കാൻ കാരണമാകും. ഇന്ന് പ്രത്യേക ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും, നാളെ മുതൽ വടക്കൻ കേരളത്തിൽ മഴ ശക്തമാകും.(Heavy Rainfall And Strong Winds Predicted For Kerala)
നാളെ മുതൽ മെയ് 16 വരെ കേരളത്തിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ഇടിമിന്നലോടു കൂടിയ മഴയും, മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഈ ആഴ്ച അവസാനത്തോടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ആൻഡമാൻ കടലിലും തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ തെക്കൻ ബംഗാൾ ഉൾക്കടലിലുള്ള ന്യൂനമർദം വരും 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മീൻപിടുത്തക്കാർക്കും തീരപ്രദേശവാസികൾക്കും ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Summary
The India Meteorological Department has forecast heavy rainfall and gusty winds across Kerala starting from tomorrow, driven by a low-pressure system in the Bay of Bengal and a cyclonic circulation over southern Karnataka. While no specific district-wise alerts have been issued for today, authorities have warned of intensifying rainfall through May 16, as the southwest monsoon is expected to reach the Andaman Sea region by the end of the week.

