ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് നീക്കം നിർണ്ണായക ഘട്ടത്തിലേക്ക്. സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ ചർച്ചകളിൽ ഓരോ നേതാക്കളും തങ്ങളുടെ നിലപാട് വ്യക്തമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ തുടങ്ങിയ നേതാക്കളാണ് ആദ്യം കൂടിക്കാഴ്ച പൂർത്തിയാക്കി പുറത്തിറങ്ങിയത്.(Kerala CM Discussions Delhi Rahul Gandhi Meets Muraleedharan Thiruvanchoor)
യോഗത്തിൽ ആദ്യം സംസാരിച്ചത് തിരുവഞ്ചൂർ ആയിരുന്നു. രാഹുൽ ഗാന്ധി ചോദിച്ച കാര്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകിയെന്നും തീരുമാനം വൈകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡിന് ആശയക്കുഴപ്പമുണ്ടോ എന്ന് എന്നെക്കൊണ്ട് പറയിപ്പിക്കാൻ നോക്കേണ്ട എന്നായിരുന്നു മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ മത്സരത്തിനില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. നാളെ പ്രഖ്യാപനം ഉണ്ടായേക്കും. 24 മണിക്കൂറിനകം തീരുമാനമാകുമെന്നും മുരളീധരൻ പറഞ്ഞു. അതൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരിട്ടെത്താൻ കഴിയാതിരുന്ന വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ അഭിപ്രായം രാഹുൽ ഗാന്ധി ഫോണിലൂടെ തേടി. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, ടി. സിദ്ദിഖ് എന്നിവരുടെ അഭിപ്രായവും ഹൈക്കമാൻഡ് തേടും.
Story Summary
Senior Kerala Congress leaders met Rahul Gandhi at Sonia Gandhi’s residence in Delhi to discuss the Chief Minister selection. K Muraleedharan stated he is not in the race and expects a decision within 24 hours. While KC Venugopal’s supporters push for MLA numbers, the High Command is considering public sentiment and protest rallies supporting other candidates.

