കാഠ്മണ്ഡു: നേപ്പാളിലെ സൗരഹയിൽ രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ തെരുവിൽ ഏറ്റുമുട്ടിയത് വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു. ചിത്വാൻ നാഷണൽ പാർക്കിന് സമീപമുള്ള പൊതുറോഡിലായിരുന്നു കാണ്ടാമൃഗങ്ങളുടെ ഈ അപൂർവ പോരാട്ടം നടന്നത് (Rhino Fight Nepal). കാട്ടുയാത്രകൾക്കും വന്യജീവി ദർശനങ്ങൾക്കും പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമായ സൗരഹയിൽ നടന്ന ഈ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
രണ്ട് ഭീമൻ കാണ്ടാമൃഗങ്ങൾ പരസ്പരം ഇടിച്ചും തള്ളിയും കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡിന് സമീപം വിനോദസഞ്ചാരികൾ നോക്കിനിൽക്കെയായിരുന്നു ഈ സംഘട്ടനം. കാണ്ടാമൃഗങ്ങൾക്കിടയിൽ സ്വാഭാവികമായി കാണാറുള്ള അതിർത്തി തർക്കമോ ഇണകൾക്ക് വേണ്ടിയുള്ള പോരാട്ടമോ ആകാം ഇതെന്ന് വന്യജീവി വിദഗ്ധർ വിലയിരുത്തുന്നു. കാട്ടിൽ കാണേണ്ട കാഴ്ച പട്ടണത്തിലേക്ക് എത്തിയതിന്റെ അമ്പരപ്പിലായിരുന്നു അവിടെയുണ്ടായിരുന്നവർ.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും, കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വർദ്ധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. വന്യജീവികളെ കാണുമ്പോൾ ഫോട്ടോ എടുക്കാനോ വീഡിയോ പകർത്താനോ വേണ്ടി അവയുടെ അടുത്തേക്ക് പോകരുതെന്ന് അധികൃതർ വിനോദസഞ്ചാരികൾക്ക് കർശന മുന്നറിയിപ്പ് നൽകി. വന്യജീവികളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നത് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ സുരക്ഷിതമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.
View this post on Instagram
Summary: A rare territorial battle between two one-horned rhinoceroses in Sauraha, Nepal, stunned tourists and locals as it unfolded right on a public road near Chitwan National Park. The viral footage shows the massive animals charging and clashing, highlighting the close interaction between wildlife and human settlements in the region. Authorities have urged tourists to maintain a safe distance and follow safety guidelines.

